വി വി ദക്ഷിണാമൂർത്തിയെ അനുസ്‌മരിച്ചു

വി വി ദക്ഷിണാമൂർത്തി അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
പേരാമ്പ്ര
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും മുൻ എംഎൽഎയുമായിരുന്ന വി വി ദക്ഷിണാമൂർത്തിയുടെ പത്താം ചരമ വാർഷികദിനം പാലേരിയിൽ വിപുലമായി ആചരിച്ചു. രാവിലെ എട്ടിന് പാലേരിയിലെ സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയിൽ നിരവധി പേർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, സി വി രജീഷ്, കെ എം സുരേഷ്, പി എം കുമാരൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. പ്രവർത്തകർ പുഷ്‌പാർച്ചന നടത്തി. ഏരിയാ കമ്മിറ്റി അംഗം എം കെ നളിനി പതാക ഉയർത്തി. സ്‌മൃതിമണ്ഡപത്തിൽ ചേർന്ന അനുസ്‌മരണയോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. കൺവീനർ പി എസ് പ്രവീൺ സ്വാഗതം പറഞ്ഞു. വൈകിട്ട് നൂറുകണക്കിനാളുകൾ പങ്കെടുത്ത ഉജ്വല പ്രകടനം നടന്നു. അനുസ്‌മരണ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറിയറ്റംഗം എസ് കെ സജീഷ്, കെ കുഞ്ഞമ്മത്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. കെ വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. പി എസ് പ്രവീൺ സ്വാഗതം പറഞ്ഞു. എരവട്ടൂർ മുഹമ്മദിന്റെ ‘ഞാൻ നടൻ’ ഏകാംഗനാടകം അരങ്ങേറി.










0 comments