കിഫ്ബിയിൽ പൂത്ത വികസനം

The Chelannur Sub-Registrar Office building now stands tall, three stories high, in the shadow of KIIFB.

ചേളന്നൂർ സബ്‌ രജിസ്ട്രാർ ഓഫീസ് കെട്ടിടം

avatar
ഉണ്ണി ഈന്താട്

Published on Dec 04, 2025, 12:11 AM | 1 min read

കക്കോടി

106 വർഷം പഴക്കമുള്ള ചേളന്നൂർ സബ്‌ രജിസ്ട്രാർ ഓഫീസ്‌ കെട്ടിടം ഇപ്പോൾ മൂന്ന് നിലകളിലായി തല ഉയർത്തി നിൽക്കുന്നത് കിഫ്ബിയുടെ തണലിലാണ്. കോഴിക്കോട് - ബാലുശേരി പാതയിൽ അമ്പലത്തുകുളങ്ങര അങ്ങാടിക്കുസമീപമാണ് ആധുനിക സൗകര്യങ്ങളുളള ഈ കെട്ടിടം. ഓടിട്ട പഴയ കെട്ടിടം പൊളിച്ചുനീക്കി 1 ,12 ,79,012 രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് നില കെട്ടിടം പണിതത്. കക്കോടി മുക്ക് മുതൽ ബാലുശേരി മുക്ക് വരെയും നരിക്കുനി, മടവൂർ വില്ലേജിന്റെ ചില ഭാഗങ്ങൾ മുതൽ തലക്കുളത്തൂർ വില്ലേജിന്റെ ചില ഭാഗങ്ങളടക്കം 22 ദേശങ്ങളോളമുള്ള അതിവിശാലമായ പ്രദേശമാണ് ഈ ഓഫീസ്‌ പരിധിയിലുള്ളത്. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളുടെ രേഖകൾ രജിസ്റ്റർ ചെയ്യുന്നിടമാണിത്. സബ്‌ രജിസ്ട്രാർ അടക്കം 9 പേരാണ് ജീവനക്കാർ. 2019 ജൂലൈ 12ന്‌ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിർമാണം ഒരുവർഷവും രണ്ടുമാസത്തിനുമകം പൂർത്തിയായി. 2020 സെപ്‌തംബർ 22ന് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താൻ കഴിഞ്ഞത് കിഫ്ബി ഫണ്ടിന്റെ സുതാര്യത കൊണ്ടാണ്. കോഴിക്കോട് - ബാലുശേരി പാത വികസനത്തിന് 151 കോടിയും, കോരപ്പുഴ പാലത്തിന് 28 കോടിയും, പൂളക്കടവ് പാലത്തിന് 30 കോടിയും, പറമ്പിൽ ഹൈസ്‌കൂളിനായി 3 കോടിയും അടക്കം എലത്തൂർ മണ്ഡലത്തിൽ 220 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home