നിക്ഷേപതട്ടിപ്പ്
സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും

കോഴിക്കോട്
ഉയര്‍ന്ന പലിശയും കമീഷനും വാഗ്ദാനംചെയ്ത് പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വഞ്ചിക്കുകയും ചെയ്ത ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടും. ബഡ്‌സ് ആക്ട് പ്രകാരം ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താല്‍ക്കാലികമായി കണ്ടുകെട്ടാൻ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരോട് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങാണ് ഉത്തരവിട്ടത്. ഇവരുടെ സ്വത്തിടപാടുകള്‍ മരവിപ്പിക്കാന്‍ രജിസ്ട്രാര്‍ക്കും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരം അറിയിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിർദേശം നൽകി. സ്ഥാപന ഉടമകളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി അവ കണ്ടുകെട്ടി ജില്ലാ പൊലീസ് മേധാവിക്ക് അടിയന്തരമായി കൈമാറാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോടും ആവശ്യപ്പെട്ടു. ജില്ലയിലെ ബാങ്കുകള്‍, ട്രഷറികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ആരംഭിച്ച അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ക്കും നിര്‍ദേശം നല്‍കി.










0 comments