Deshabhimani

ഒടുവിൽ ജെമിനി 4 ആര്‍ഗോൺ പുറത്തിറങ്ങി; പിന്നിലെന്ന ആക്ഷേപം തിരുത്താൻ ഗൂഗിൾ

Gemini 4 Argon
വെബ് ഡെസ്ക്

Published on Oct 01, 2026, 02:32 PM | 1 min read

ലോകത്ത് എഐ രംഗത്തെ മത്സരങ്ങൾക്കിടയിൽ പിന്നിലായെന്ന് ആക്ഷേപിച്ചവരെ ഞെട്ടിച്ച് ഗൂഗിൾ. വെല്ലുവിളി നേരിട്ട മേഖലയിൽ എതിരാളികളെ കവച്ചുവെക്കുന്ന 'ജെമിനി 4 ആർഗോൺ' പുറത്തിറക്കി.


കോഡിങ്, പ്രൊഫഷണൽ ജോലികൾ എന്നിവയ്ക്ക് പുറമെ സൈബര്‍ സുരക്ഷയിലും കേമത്തങ്ങൾ ഏറെ അവകാശപ്പെടുന്ന മോഡലാണ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ എക്സിലൂടെയാണ് ജെമിനി ആര്‍ഗോണിന്റെ വരവ് പ്രഖ്യാപിച്ചത്. തങ്ങൾ കോഡിങ്ങിനും ക്വാണ്ടം കമ്പ്യൂട്ടിങ്ങിനുമായി ഈ മോഡൽ ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.


സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങൾ വിശകലനം ചെയ്യാനും ആഴത്തിൽ ചിന്തിക്കേണ്ട കാര്യങ്ങളിൽ തീരുമാനം എടുക്കാനും ഇതിന് കഴിയും. നിലവിലെ മുൻനിര എഐ മോഡലുകളായ ജി പിടി-6 ആസ്ട്ര (GPT-6 Astra), ക്ലോഡ് ഫേബിൾ 5.1 (Claude Fable 5.1) എന്നിവയെ പിന്നിലാക്കുന്ന അടിപൊളി പെര്‍ഫോമൻസാണ്.


എഐ രംഗത്ത് ഓപ്പൺഎഐ (OpenAI), ആന്ത്രോപിക് (Anthropic) എന്നിവയുടെ പിന്നിലായിപ്പോയി എന്ന് ഗൂഗിൾ പഴി കേട്ടിരുന്നു. 'ജെമിനി 3.5 പ്രോ'യുടെ റിലീസ് വൈകിയതോടെ ഇത് ഉച്ചത്തിലായി. ഒറ്റത്തവണ ഒരു ലക്ഷത്തിലധികം ടോക്കണുകൾ ജെമിനി 4 ആർഗോൺ എളുപ്പം പ്രൊസസ് ചെയ്യും. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ വീഴ്ചകൾ പെട്ടെന്ന് കണ്ടെത്തുക മാത്രമല്ല അവ സ്വയം തിരുത്താനം ശേഷിയുണ്ട്.


ഗൂഗിളിന്റെ 'ഫെയർവിൻഡ്' വഴി തെരഞ്ഞെടുക്കപ്പെട്ട സൈബര്‍ വിദഗ്ദ്ധര്‍ക്കും ഒഫീഷ്യലുകൾക്കും മാത്രമാണ് തുടക്കം ഇത് ലഭ്യമാക്കുന്നത്. വളരെ എളുപ്പം ഇത് പൊതു ജനങ്ങളിലേക്ക് എത്തിക്കുമെന്നും അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home