ad
Deshabhimani

യുഎൽസിസിഎസിന്റെ പ്രവൃത്തി വൈകുന്നുവെന്ന്

ആരോപണം പൊളിച്ച്‌ എൽഡിഎഫ്‌

The allegation made by UDF members has been debunked.
വെബ് ഡെസ്ക്

Published on Sep 01, 2026, 02:24 AM | 1 min read

കോഴിക്കോട്

യുഎൽസിസിഎസ്‌ ഏറ്റെടുത്ത പ്രവൃത്തികൾ വൈകുന്നുവെന്ന ജില്ലാ പഞ്ചായത്തിലെ യുഡിഎഫ്‌ അംഗങ്ങളുടെ ആരോപണം പൊളിഞ്ഞു. വടകര ഗവ. ജില്ലാ ആശുപത്രിയിൽ പിഎംജെവികെ പദ്ധതിയിൽ ടാങ്കുകൾ മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തിയും യുഎൽസിസിഎസിന്‌ നൽകാൻ ഭരണസമിതി യോഗം തീരുമാനിച്ചതോടെയാണ്‌ ആരോപണം പൊളിഞ്ഞത്‌. ജില്ലാ ആശുപത്രിയിലെ നിലവിലെ പ്രവൃത്തി യുഎൽസിസിഎസാണ്‌ ചെയ്യുന്നത്‌. ഇവിടെ ടാങ്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവൃത്തി യുഎൽസിസിഎസിന്‌ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടയിലാണ്‌ യുഡിഎഫ്‌ അംഗം പി ജി മുഹമ്മദ്‌ വിമർശനം ഉയർത്തിയത്. സൊസൈറ്റി തകർച്ചയുടെ വക്കിലാണെന്നും ഇനിയും പ്രവൃത്തികൾ നൽകുന്നതിൽ പുനരാലോചന വേണമെന്നുമായിരുന്നു ആവശ്യം. എന്നാൽ യുഎൽസിസിഎസ്‌ തകർച്ചയിലാണെന്ന വാദം തെറ്റാണെന്ന്‌ ഒ കെ മുരളീധരനും ചെയ്ത പ്രവൃത്തികളുടെ തുക അവർക്ക്‌ ലഭിക്കുന്നില്ലെന്ന്‌ എ കെ മണിയും ചൂണ്ടിക്കാട്ടി. സർക്കാരുകൾ തുടർച്ചയാണെന്നും അതിനാൽ യുഎൽസിസിഎസിന്‌ നൽകേണ്ട ഫണ്ട്‌ അടിയന്തരമായി നൽകുകയാണ് വേണ്ടതെന്നും എൽഡിഎ-ഫ്‌ അംഗങ്ങൾ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ കെ നവാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ മുനീർ എരവത്ത്‌, റീമ കുന്നുമ്മൽ, പി ബൽക്കീസ്, കെ ബാലാമണി, മെന്പർമാരായ സി എം യശോദ, രാധിക ചിറയിൽ, പി ശാരുതി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home