ad
Deshabhimani

വഴിയോര കച്ചവടക്കാർക്ക്‌ വാങ്ങാം 
മൊബൈൽ സ്‌ട്രീറ്റ്‌ വെൻഡിങ് കാർട്ടുകൾ

പിന്നാക്ക വിഭാഗത്തിൽപ്പെട്ട തെരുവ് കച്ചവടക്കാർക്ക് മൊബൈൽ സ്ട്രീറ്റ് വെൻഡിങ് കാർട്ടുകൾ വാങ്ങുന്നതിനുള്ള ധനസഹായ വിതരണം മന്ത്രി ഒ ആർ കേളു 
നിർവഹിക്കുന്നു

പിന്നാക്ക വിഭാഗത്തിൽപ്പെട്ട തെരുവ് കച്ചവടക്കാർക്ക് മൊബൈൽ സ്ട്രീറ്റ് വെൻഡിങ് കാർട്ടുകൾ വാങ്ങുന്നതിനുള്ള ധനസഹായ വിതരണം മന്ത്രി ഒ ആർ കേളു 
നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Feb 11, 2026, 01:25 AM | 1 min read

കോഴിക്കോട്‌ പിന്നാക്കക്കാരായ വഴിയോര കച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി അവരുടെ തൊഴിലും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൊബൈൽ സ്‌ട്രീറ്റ്‌ വെൻഡിങ് കാർട്ടുകൾ വാങ്ങാനുള്ള സർക്കാരിന്റെ ധനസഹായം വിതരണം ചെയ്‌തു. സംസ്ഥാനതല വിതരണോദ്‌ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ആദ്യഘട്ടത്തിൽ കോർപറേഷനിലെ 56 ഗുണഭോക്താക്കൾക്കാണ്‌ ധനസഹായം നൽകിയത്‌. നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ മേയർ ഒ സദാശിവൻ അധ്യക്ഷനായി. അഹമ്മദ്‌ ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി. കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്‌സൺ കവിത അരുൺ, പിന്നാക്ക വിഭാഗ വികസന കോർപറേഷൻ അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ സി ആർ ബിന്ദു, മുനീർ എന്നിവർ സംസാരിച്ചു. പിന്നാക്ക വിഭാഗ വികസന ഡയറക്ടർ മിസാൽ സാഗർ ഭരത്‌ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ബി പ്രബിൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home