ad
Deshabhimani

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നെൽകൃഷിയുടെ പാഠം

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ  കൊയ്-ത്തുത്സവം സ്കൂൾ അസിസ്റ്റന്റ്‌ മാനേജർ ഫാ. സിറിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ കൊയ്-ത്തുത്സവം സ്കൂൾ അസിസ്റ്റന്റ്‌ മാനേജർ ഫാ. സിറിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 20, 2025, 01:53 AM | 1 min read

മുക്കം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിളയിച്ച കരനെല്ലിന്റെ കൊയ്ത്തുത്സവം നടത്തി. കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇറക്കിയ കരനെൽകൃഷിയിൽ ഉമ, രക്തശാലി എന്നീ ഇനങ്ങളിലുള്ള വിത്താണ് വിതച്ചത്. നെൽ കർഷകൻ വിനോദ് മണാശ്ശേരിയാണ് ആവശ്യമായ വിത്ത് നൽകിയത്. വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ നെൽകൃഷി ഇറക്കിയത്‌. സ്കൂൾ അസിസ്റ്റന്റ്‌ മാനേജർ സിറിൻ ജോസഫ് കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പിടിഎ പ്രതിനിധി ഷിനോയി ജോസ്, ബിജു മാത്യു, സുനീഷ് ജോസഫ്, പി എം ഷാനിൽ, കെ ജെ ഷെല്ലി, സിന്ധു സഖറിയ, പാർവതി, വിദ്യാർഥി പ്രതിനിധി ആഗ്നയാമി എന്നിവർ സംസാരിച്ചു. കൃഷിപ്പാട്ടുകൾ പാടി സ്കൂൾ ഗായകസംഘവും മറ്റ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home