ad
Deshabhimani

പിഡബ്ല്യുഡി കോംപ്ലക്‌സ് 
-അനക്‌സ് ബ്ലോക്ക് ഉദ്ഘാടനം

പിഡബ്ല്യുഡി കോംപ്ലക്സ് അനക്സ് ബ്ലോക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു

പിഡബ്ല്യുഡി കോംപ്ലക്സ് അനക്സ് ബ്ലോക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2025, 01:53 AM | 1 min read

കോഴിക്കോട് പൊതുമരാമത്ത് കെട്ടിടവിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പിഡബ്ല്യുഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് ഓഫീസ്) മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. താഴത്തെ നിലയില്‍ പാര്‍ക്കിങ്ങും ഒന്നാം നിലയില്‍ റീജണല്‍ ഡിസൈന്‍ ഓഫീസും രണ്ടാം നിലയില്‍ റീജണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും റീജണല്‍ ആര്‍ക്കിടെക്ചര്‍ ഓഫീസുമാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കിയത്. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. സൂപ്രണ്ടിങ് എൻജിനിയര്‍മാരായ യു പി ജയശ്രീ, ഇ ജി വിശ്വപ്രകാശ്, പി കെ മിനി, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്‍ ശ്രീജയന്‍, നാഷണല്‍ ഹൈവേ വിഭാഗം സൂപ്രണ്ടിങ് എൻജിനിയര്‍ സി രാജേഷ് ചന്ദ്രന്‍, കെആര്‍എഫ്ബി-പിഎംയു ടീം ലീഡര്‍ ആര്‍ സിന്ധു, അസി. എക്‌സിക്യുട്ടീവ് എൻജിനിയര്‍ വി എസ് രമ്യ, രാഷ്ട്രീയ പാർടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home