ad
Deshabhimani

പുതിയാപ്പ മണ്ഡലമഹോത്സവം 
ശനിയാഴ്ച സമാപിക്കും

ചൊവ്വാഴ്ച നടന്ന മെഗാ തിരുവാതിരയിൽനിന്ന്

ചൊവ്വാഴ്ച നടന്ന മെഗാ തിരുവാതിരയിൽനിന്ന്

വെബ് ഡെസ്ക്

Published on Dec 25, 2025, 01:31 AM | 1 min read

പുതിയാപ്പ പുതിയാപ്പയിൽ നടന്നുവരുന്ന മണ്ഡല മഹോത്സവം ശനിയാഴ്ച സമാപിക്കും. എട്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടികളും വെളിച്ചവിതാനങ്ങളും കാണാൻ ആയിരങ്ങളാണ് എത്തുന്നത്‌. ബുധൻ സാംസ്‌കാരിക സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. അരയസമാജം പ്രസിഡന്റ് സി പി രാമദാസൻ അധ്യക്ഷനായി. എം കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. സി പി ദേവദാസൻ, പി അനീഷ്, രേഷ്മ, വി കെ പ്രസാദ്, കൗൺസിലർ നിഷിത ശിവൻ എന്നിവർ സംസാരിച്ചു. വെള്ളി രാത്രി ഒമ്പതിന് സംഹാര ബാന്റ് അവതരിപ്പിക്കുന്ന നൈറ്റ് ഷോ ഉണ്ടാവും. 11.45നുള്ള ആകാശവർണവിസ്മയത്തോടെ പരിപാടികൾക്ക് സമാപനം ആവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home