അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങൾ സമാഹരിച്ച് എൻഎസ്എസ്

അക്ഷരോന്നതി പദ്ധതിയിൽ സമാഹരിച്ച പുസ്തകങ്ങൾ എൻഎസ്എസ് റീജണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്തിന് കൈമാറുന്നു
കൊയിലാണ്ടി ജില്ലയിലെ 11 പട്ടികവർഗ ഉന്നതി പഠന കേന്ദ്രങ്ങളിലേക്ക് 6000 പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി സംവിധാനം ഒരുക്കുന്നതിനായി നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുമായി നാഷണൽ സർവീസ് സ്കീം കൊയിലാണ്ടി ക്ലസ്റ്റർ. യൂണിറ്റ് തലത്തിൽ വളന്റിയർമാർ സമാഹരിച്ച പുസ്തകങ്ങൾ എൻഎസ്എസ് റീജണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്തിന് കൈമാറി. ജില്ലാ ഭരണകൂടവും ജില്ലാ പട്ടികവർഗ വികസനവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊയിലാണ്ടി ഗാമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ പി അനിൽകുമാർ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർമാരായ എ കെ പ്രവീഷ്, ഡോ. സുനിൽകുമാർ, ഒ സുരേഷ് കുമാർ, കെ ഷിജിൻ കുമാർ, പി സനിൽ കുമാർ, കെ ആർ ലിഷ, കെ ഫൗസിയ, സി എ ജീന, ടി സി പ്രവീണ എന്നിവർ സംസാരിച്ചു. മുൻ പ്രോഗ്രാം ഓഫീസർമാരായ പി പി അഷറഫ്, എൻ ടി നിഷിത, കെ ജിത, ടി മഹേഷ് എന്നിവർക്ക് യാത്രയയപ്പും നൽകി.









0 comments