മത്തായി ചാക്കോയുടെ സ്മരണ പുതുക്കി നാട്

സ്വന്തം ലേഖകൻ
തിരുവമ്പാടി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന മത്തായി ചാക്കോയുടെ സ്മരണ പുതുക്കി നാട്. തിരുവമ്പാടി ഏരിയയിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. ജന്മനാടായ തിരുവമ്പാടിയിലെ മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിന് മുന്നിൽ രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് പതാക ഉയർത്തി. തുടർന്ന് ജില്ലാ സെക്രട്ടറിയും നേതാക്കളും പ്രവർത്തകരും ചാക്കോയുടെ കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി വിശ്വനാഥൻ, സി പി മുസാഫർ അഹമ്മദ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലിന്റോ ജോസഫ്, കെ ബാബു എന്നിവർ സംസാരിച്ചു. മത്തായി ചാക്കോയുടെ ഭാര്യ മേഴ്സി, മകൾ അപർണ, സഹോദരൻ തോമസ്, ചാക്കോയുടെ സഹപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗം സി ഗണേഷ് ബാബു സ്വാഗതം പറഞ്ഞു. വൈകിട്ട് ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ യു സി മുക്കിൽ നിന്നാരംഭിച്ച പ്രകടനം അങ്ങാടി ചുറ്റി ബസ് സ്‌റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ, ജില്ലാ കമ്മിറ്റി അംഗം ലിന്റോ ജോസഫ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ്, ജോണി ഇടശേരി, കെ ടി ബിനു, ജലീൽ കൂടരഞ്ഞി, ഗീത വിനോദ് എന്നിവർ സംസാരിച്ചു. മത്തായി ചാക്കോ പഠിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ അഭിനയന ബാബുവിനുള്ള ചാക്കോ എൻഡോവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ സമ്മാനിച്ചു. മത്തായി ചാക്കോ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി എ ഫിറോസ് ഖാൻ സ്വാഗതവും സി ഗണേഷ് ബാബു നന്ദിയും പറഞ്ഞു.









0 comments