ad
Deshabhimani

പ്രസവാനുകൂല്യ കുടിശ്ശിക 
സമയബന്ധിതമായി വിതരണം ചെയ്യണം

എകെടിഎ ജില്ലാ വാർഷിക കൺവൻഷൻ സംസ്ഥാന സെക്രട്ടറി എസ് സതികുമാർ ഉദ്ഘാടനംചെയ്യുന്നു

എകെടിഎ ജില്ലാ വാർഷിക കൺവൻഷൻ സംസ്ഥാന സെക്രട്ടറി എസ് സതികുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 22, 2026, 02:16 AM | 1 min read

കൊയിലാണ്ടി തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പ്രസവാനുകൂല്യ കുടിശ്ശിക 13,000 രൂപ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർധിപ്പിക്കണമെന്നും ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ (എകെടിഎ) ജില്ലാ വാർഷിക കൺവൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന സമ്മേളനം എകെടിഎ സംസ്ഥാന സെക്രട്ടറിയും ക്ഷേമനിധി ബോർഡ് അംഗവുമായ എസ് സതികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ നസീബാ റായ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം രാമകൃഷ്ണൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഖദീജ ഹംസ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ലക്ഷ്മണൻ അനുശോചന പ്രമേയവും പി വി ചന്ദ്രൻ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി രാമചന്ദ്രൻ സംസാരിച്ചു. ടി എം കുഞ്ഞിക്കണ്ണൻ സ്വാഗതവും പി എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home