Deshabhimani

മണിയൂര്‍ പോക്സോ കേസ്
പ്രതി അറസ്റ്റിൽ

case

അബ്ദുൾ റഫീഖ്

വെബ് ഡെസ്ക്

Published on Nov 05, 2026, 01:55 AM | 1 min read

വടകര

മണിയൂർ പോക്സോ പ്രതി വടകര ബാങ്ക് റോഡ് സ്വദേശി ചങ്ങരോത്ത് അബ്ദുൾ റഫീഖ് (55) അറസ്‌റ്റിൽ. പ്രതിയുടെ ജാമ്യം റദ്ദാക്കിയ വിധിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ബുധനാഴ്‌ച രാവിലെ പത്തരയോടെ കൊയിലാണ്ടി ചെങ്ങോട്ടുകാവിൽവച്ച്‌ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ പ്രതിയെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ വടകര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. പകൽ നാലോടെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒന്നര വര്‍ഷംമുമ്പാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. ജനുവരിയിൽ പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. ജൂലൈ 24-ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍നിന്ന് ജാമ്യം നേടി. സെപ്തംബര്‍ 29-ന് ഇയാള്‍ നാട്ടിലെത്തി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോയി. ഒക്ടോബര്‍ 24ന്‌ കൊയിലാണ്ടി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് റഫീഖിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പ്രതി വീണ്ടും ഒളിവില്‍ പോയി. കോടതിയില്‍വച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുങ്ങുകയായിരുന്നു. ഇതിനിടെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്തുള്ള കൊയിലാണ്ടി കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കഴിഞ്ഞദിവസം സ്‌റ്റേ നീക്കിയതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home