Deshabhimani

ശാസ്‌ത്രം ജയിക്കട്ടെ

സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായുള്ള അറ്റ്ലസ് രചനാ മത്സരത്തില്‍ നിന്ന്

സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായുള്ള അറ്റ്ലസ് രചനാ മത്സരത്തില്‍ നിന്ന്

വെബ് ഡെസ്ക്

Published on Nov 06, 2026, 01:34 AM | 1 min read

സ്വന്തം ലേഖകൻ വടകര അറിവിന്റെയും അന്വേഷണങ്ങളുടെയും ജാലകം തുറക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്‌ വടകരയിൽ തുടക്കം. സാമൂഹ്യ ശാസ്‌ത്രമേളയോടെയാണ്‌ കണ്ടുപിടിത്തങ്ങളുടെയും നൂതനാശയങ്ങളുടെയും പുതുലോകം ആരംഭിച്ചത്‌. എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലായി പ്രസംഗം, സെമിനാർ, അറ്റ്‌ലസ്‌, പ്രാദേശിക ചരിത്രം എന്നിവയാണ്‌ ആദ്യ ദിനത്തിൽ നടന്നത്‌. നഗരത്തിലെ അഞ്ച് വിദ്യാലയങ്ങളിലും ടൗൺഹാളിലുമായാണ് മേള നടക്കുന്നത്‌. വെള്ളി രാവിലെ ഒമ്പതരയ്ക്ക് സെന്റ്‌ ആന്റണീസ് ഹൈസ്‌കൂളിൽ പാറക്കൽ അബ്ദുള്ള എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ ഒമ്പതര മുതൽ ഗണിതശാസ്ത്രമേള പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും, ശാസ്ത്രമേള എംയുഎം വിച്ച്എസ്എസിലും, പ്രവൃത്തി പരിചയ മേള സെന്റ്‌ ആന്റണീസ് ഗേൾസ് ഹൈസ്കൂളിലും, ഐടി മേള ബിഇഎം ഹയർ സെക്കൻഡറി സ്കൂളിലും, വൊക്കേഷണൽ എക്സ്പോ സ്‌കിൽ ഫെസ്റ്റ് എന്നിവ ടൗൺഹാളിലും നടക്കും. 171 ഇനങ്ങളിൽ 17 സബ്‌ജില്ലകളിൽ നിന്നായി ആറായിരത്തിലധികം കുട്ടികളാണ്‌ പങ്കെടുക്കുന്നത്‌. സമാപന സമ്മേളനം ശനി വൈകിട്ട് ആറിന് സെന്റ്‌ ആന്റണീസ് ഹൈസ്‌കൂളിൽ കെ കെ രമ എംഎൽഎ ഉദ്ഘാടനംചെയ്യും. സ്‌കൂളുകളിൽ മേമുണ്ട എച്ച്‌എസ്‌എസാണ്‌ നിലവിലെ ചാമ്പ്യൻമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home