ad
Deshabhimani

അതും പച്ചനുണ; 
ആശ്വാസവുമായി പിണറായി വന്നു

2019 ആഗസ്ത് 13ന് മുഖ്യമന്ത്രി പിണറായി വിജയൻ കവളപ്പാറയിലെ ക്യാമ്പ്‌ സന്ദർശിക്കുന്നു

2019 ആഗസ്ത് 13ന് മുഖ്യമന്ത്രി പിണറായി വിജയൻ കവളപ്പാറയിലെ ക്യാമ്പ്‌ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 12:28 AM | 1 min read

എടക്കര

കവളപ്പാറയിൽ ദുരന്തസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിച്ചില്ലെന്ന്‌ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയ നിയമസഭയിൽ പറഞ്ഞത്‌ പച്ചനുണ. 2019 ആഗസ്ത് 13ന് കവളപ്പാറ ദുരന്തപ്രദേശത്ത് നേരിട്ടെത്തിയാണ് പിണറായി വിജയൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 2019 ആഗസ്ത് എട്ടിന് രാത്രി 7.50നാണ് കവളപ്പാറ ദുരന്തം. പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്കുശേഷം ആഗസ്ത് 13ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മലപ്പുറം ജില്ലയിൽനിന്നുള്ള മന്ത്രി കെ ടി ജലീൽ എന്നിവരും ഒപ്പമുണ്ടായി. കവളപ്പാറ ദുരന്തസ്ഥലത്തിന്റെ 100 മീറ്റർ അകലെയായിരുന്നു ഭൂദാനം ക്യാമ്പ്. ദുരന്തത്തിൽ 59 പേരാണ് മരിച്ചത്. ക്യാമ്പുകൾ സന്ദർശിച്ചശേഷം പോത്തുകല്ല് പഞ്ചായത്ത് ഓഫീസിലും പ്രത്യേക യോഗം ചേർന്ന് ആവശ്യമായ നിർദേശം നൽകി. ഇതെല്ലാം മറച്ചുവച്ചാണ്‌ ഏഴുവർഷം പിന്നിടുമ്പോൾ മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹ്‌ലിയ പച്ചക്കള്ളം നിയമസഭയിൽ തട്ടിവിട്ടത്‌. ലീഗ് വാട്സാപ്‌ ഗ്രൂപ്പിൽ വന്നത് എംഎൽഎ എഴുതി വായിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home