Deshabhimani

ഭാസി മലാപ്പറമ്പിന്‌ വിടനൽകി നാട്‌

Kozhikode’s final tribute to Bhasi Malaparamba

അന്തരിച്ച പ്രമുഖ സ്പോർട്സ് ലേഖകൻ ഭാസി മലാപ്പറമ്പിന് സിപിഐ എം 
ജില്ലാ സെക്രട്ടറി എം മെഹബൂബ് വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 01:57 AM | 2 min read

കോഴിക്കോട്

പ്രമുഖ ഫുട്ബോൾ കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പിന് കോഴിക്കോടിന്റെ അന്ത്യാഞ്ജലി. രാഷ്ട്രീയ- കായിക -സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു. എം കെ രാഘവൻ എംപി, പി എ മുഹമ്മദ് റിയാസ് എംഎൽഎ, മേയർ ഒ സദാശിവൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ഡിസിസി പ്രസി‍ഡന്റ് കെ പ്രവീൺ കുമാർ എംഎൽഎ, കെ ജയന്ത് എംഎൽഎ, പി വി ചന്ദ്രൻ, പി എം നിയാസ്, കെ പി പ്രകാശ് ബാബു, ഗ്രോ വാസു, എം രാജൻ, ഒ രാജഗോപാൽ, പി എം സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി വി ബാലൻ, കെ കെ ബാലൻ, മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, അഡ്വ. എം രാജൻ, കമാൽ വരദൂർ, അഡ്വ. സൂര്യനാരായണൻ, സി പി ഹമീദ്, ബാബു പറശ്ശേരി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ബുധൻ വൈകിട്ട് മാവൂർ റോഡ് സ്മൃതിപഥത്തിൽ നടന്ന സംസ്കാര ചടങ്ങിലും നിരവധി പേർ പങ്കെടുത്തു. 1982 സ്പെയിൻ, 1986 മെക്സിക്കോ, 1990 ഇറ്റലി, 1998 ഫ്രാൻസ്, 2002 ദക്ഷിണ കൊറിയ, 2006 ജർമനി, 2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീൽ തുടങ്ങിയ ഫുട്ബോൾ ലോകകപ്പുകളും 2008ലെ യൂറോ കപ്പും റിപ്പോർട്ട് ചെയ്‌തു. 2014ലെ ലോകകപ്പ് ജനയുഗത്തിനുവേണ്ടിയാണ് റിപ്പോർട്ട് ചെയ്തത്. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ തുടങ്ങിയവരെ നേരിൽക്കണ്ട അനുഭവം വിവിധ മാധ്യമങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിച്ചു. സിപിഐ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി കോർപറേഷനിലേക്ക് മത്സരിച്ചിരുന്നു. പാനപാത്രത്തിന്റെ കാമുകി, മനസുകൾ സാഗരങ്ങൾ തുടങ്ങിയ നോവലുകളും കോഴിക്കോടിന്റെ കായിക പൈതൃകം എന്ന പുസ്തകവും രചിച്ചു. പോളിടെക്‌നിക്കിന്റെയും കോഴിക്കോട് യങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെയും ജില്ലാ ഫുട്ബോൾ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. ടി പി അനുശോചിച്ചു കോഴിക്കോടിന്റെ കായിക –സാംസ്കാരിക മണ്ഡലത്തിന് മറക്കാനാകാത്ത വ്യക്തിത്വമാണ് ഭാസി മലാപ്പറമ്പെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. കളി എഴുത്തിലും കളിക്കളത്തിലും ഭാസി ഒരേപോലെ തിളങ്ങി– വേർപാടിൽ അനുശോചിച്ച് ടി പി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home