ad
Deshabhimani

ആദായ നികുതി ഓഫീസ്‌ മാർച്ച്‌ നടത്തി

അലൂമിനിയം ഫാബ്രിക്കേഷൻ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ആദായനികുതി ഓഫീസ്‌ മാർച്ച്‌ എം ഗിരീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

അലൂമിനിയം ഫാബ്രിക്കേഷൻ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ആദായനികുതി ഓഫീസ്‌ മാർച്ച്‌ എം ഗിരീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 17, 2026, 01:11 AM | 1 min read

കോഴിക്കോട്‌ കെട്ടിട നിർമാണ മേഖലയെ സാരമായി ബാധിക്കുന്നരീതിയിൽ അലൂമിനിയം ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ അലൂമിനിയം ഫാബ്രിക്കേഷൻ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ആഭിമുഖ്യത്തിൽ ആദായ നികുതി ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. അലൂമിനിയത്തിന്റെ വിലക്കയറ്റം തടയാൻ കേന്ദ്രം സംവിധാനം ഏർപ്പെടുത്തുക, നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന അലൂമിനിയം ഉൽപ്പന്നങ്ങളുടെ ജിഎസ്ടി അഞ്ച്‌ ശതമാനമായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. മാർച്ച്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എം ഗിരീഷ് ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി സി ഷെമീർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി വി ഫൈസൽ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം സി നാസർ, രവി പറശേരി, സംസ്ഥാന ഭാരവാഹികളായ എം മോനച്ചൻ, എസ് റിജിൻ ലാൽ, ടി രഞ്ജിത്ത്, പി കെ ഷബീർ, ശിവരാമൻ, എ കെ ഷൈരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home