അഭയം പദ്ധതിയിൽ വീടിന് കല്ലിട്ടു

വീടിന്റെ തറക്കല്ലിടൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
കോഴിക്കോട് കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന മേത്തോട്ടം സ്വദേശിക്ക് വീട് നിർമിക്കാനായി സിയസ്‌കോ അഭയം പദ്ധതിയിൽ കല്ലിട്ടു. അഭയം പദ്ധതിയിൽ 16–ാമത് വീടിനാണ് കല്ലിട്ടത്. മാത്തോട്ടം സ്നേഹവേദി നാലു സെന്റ് പറമ്പിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് കല്ലിടൽ നിർവഹിച്ചു. സിയസ്‌കോ പ്രസിഡന്റ് സി ബി വി സിദ്ദീഖ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം വി ഫസൽ റഹ്മാൻ, സെക്രട്ടറി സി പി എം സഈദ് അഹമ്മദ്, അഭയം ചെയർമാൻ പി കെ മൊയ്തീൻ കോയ, കൗൺസിലർ ടി കെ ഷെമീന, കൺവീനർ പി എം മെഹബൂബ്, സി ഇ വി ഗഫൂർ, ആദം കാതിരിയത്ത്, ബി വി മാമു കോയ, ഇ വി മാലിക്, എസ് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.










0 comments