ad
Deshabhimani

തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും പ്രതിജ്ഞയും

എൻആർഇജി വർക്കേഴ്സ് യൂണിയൻ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി കോട്ടപ്പള്ളിയിൽ ജില്ലാ സെക്രട്ടറി പി ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

എൻആർഇജി വർക്കേഴ്സ് യൂണിയൻ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി കോട്ടപ്പള്ളിയിൽ ജില്ലാ സെക്രട്ടറി പി ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 06, 2026, 01:50 AM | 1 min read

കോഴിക്കോട് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ വാർഡ്‌ കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന വിബിജി റാംജി ബില്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തിങ്കളാഴ്‌ച ജില്ലയിലെ എല്ലാ വാർഡുകളിലും തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി ചേർന്ന് പ്രതിജ്ഞയെടുത്തു. 22 ലക്ഷത്തോളം തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഈ കേന്ദ്രനിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. തൊഴിൽദിനങ്ങൾ കേന്ദ്രം നിശ്ചയിക്കുമെന്നതും വർഷത്തിൽ 60 ദിവസം തൊഴിൽ നിർത്തിവയ്‌ക്കണമെന്ന അശാസ്ത്രീയമായ നിബന്ധനകളും തികച്ചും തൊഴിലാളിവിരുദ്ധ നിലപാടാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home