കലാലയങ്ങൾ ഹരിതാഭമാകും
റൂഹിയുടെ ‘ട്രീ സ്‌കൂള്‍ നഴ്‌സറി'

നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ‘ട്രീ സ്‌കൂള്‍ നഴ്‌സറി'യുടെ ഉദ്‌ഘാടനം കൈതപ്രം ദാമോദരനും റൂഹിയും ചേര്‍ന്ന് നിർവഹിക്കുന്നു
കോഴിക്കോട്
രാജ്യത്തെ സ്‌കൂളുകളെ ഹരിതാഭമാക്കാൻ ബൃഹദ് പദ്ധതിയുമായി കോഴിക്കോട്ടുകാരിയായ ആറു വയസ്സുകാരി. പരിസ്ഥിതി ദിനത്തിൽ രാജ്യത്തെ പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തകയായ റൂഹി മൊഹ്‌സബ് ഗനിയാണ് ‘ട്രീ സ്‌കൂൾ നഴ്‌സറി' എന്ന പുത്തൻ ഉദ്യമത്തിന് തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ട് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും റൂഹിയും ചേർന്ന് നിർവഹിച്ചു. വിദ്യാർഥികളെ ശാക്തീകരിച്ച് കേരളം മൂതൽ കശ്മീർ വരെ രാജ്യത്തെ പത്തുലക്ഷം സ്‌കൂളുകളിലായി ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. പ്രിസം പദ്ധതിയിലൂടെ സ്‌കൂളുകളുടെ ചിത്രം മാറ്റിയെഴുതിയ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ ഗിരീഷ് കുമാർ, ഹെഡ് മാസ്റ്റർ പ്രേമചന്ദ്രൻ, വിഎച്ച്എസ്‌സി പ്രിൻസിപ്പൽ ഇ ടി ദിനേഷ്, റോഷൻ ജോൺ, അഖീഷ്‌മ, റൂഹിയുടെ മാതാപിതാക്കളായ അബ്ദുൾ ഗനി, ഡോ. അനീസ മുഹമ്മദ് എന്നിവരും പങ്കെടുത്തു.








0 comments