ആവണിപ്പൂവരങ്ങ് വേദിയിൽ പാട്ടബാക്കി

പാട്ടബാക്കി നാടകത്തിന്റെ അവസാന റിഹേഴ്സൽ
കൊയിലാണ്ടി പൂക്കാട് കലാലയം 52ാം വാർഷികാഘോഷം ആവണിപ്പൂവരങ്ങ് വേദിയിൽ കെ ദാമോദരന്റെ പ്രശസ്ത നാടകം പാട്ടബാക്കി അവതരിപ്പിക്കുന്നു. കെ ദാമോദരന്റെ 50ാം ചരമവാർഷികം അനുസ്‌മരിച്ച് പൂക്കാട് കലാലയം ‘നാടകക്കൂട്ടം' ആണ് നാടകം അവതരിപ്പിക്കുന്നത്. ജന്മിത്വ വ്യവസ്ഥിതി നിലനിന്നിരുന്ന കേരളത്തിന്റെ പഴയകാല ചരിത്രത്തിന്റെയും മനുഷ്യ ജീവിതത്തിന്റെയും നേർക്കാഴ്ചയായിരുന്നു 1937ൽ കെ ദാമോദരൻ രചിച്ച പാട്ടബാക്കി നാടകം. നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നത് എം കെ സുരേഷ്ബാബുവാണ്. രവി കാപ്പാട്, സതേഷ്, സുബേഷ് പദ്മനാഭൻ, രമേഷ് കരിയാരി, വിനോദ് കുമാർ, ഉണ്ണി കുന്നോൽ, ബേബി ബാബു, പി കെ ഉണ്ണികൃഷ്ണൻ, ഉദയൻ, സനേഷ്, ഉജ്വൽ, മാളവിക, ശ്രീജ കെ പൗർണമി, രാജശ്രീ കെ ബി, അനുപ്രഭ, ഷജിത, നിഷിദ തുടങ്ങിയവരാണ് അഭിനേതാക്കൾ. കാശി പൂക്കാട് ദീപ വിതാനവും, പി പി ഹരിദാസൻ ശബ്ദനിയന്ത്രണവും നിർവ്വഹിക്കും. ആവണിപ്പൂവരങ്ങിന്റെ ഭാഗമായ നാടകോത്സവത്തിൽ 30ന് ആണ് പാട്ടബാക്കി അരങ്ങിലെത്തുക.










0 comments