കാലിക്കറ്റ് നോർത്ത് സഹ. ബാങ്ക് മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

കോഴിക്കോട്
കാലിക്കറ്റ് നോർത്ത് സർവീസ് സഹകരണ ബാങ്കിൽ മുഴുവൻ ജീവനക്കാരും ഡയറക്ടർമാരും ദേശാഭിമാനി വാർഷിക വരിക്കാരായി. 100 പേരാണ് ഇൗ വർഷം വാർഷിക വരിക്കാരായത്. വരിക്കാരുടെ പട്ടിക സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഏറ്റുവാങ്ങി. കെസിഇയു യൂണിറ്റ് സെക്രട്ടറി എൻ പി ഫിറോസ്‌ഖാൻ പട്ടിക കൈമാറി. ബാങ്ക് പ്രസിഡന്റ് ഇ പ്രേംകുമാർ അധ്യക്ഷനായി. സിപിഐ എം നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ്, കരുവിശേരി ലോക്കൽ സെക്രട്ടറി വരുൺ ഭാസ്കർ, കോർപറേഷൻ കൗൺസിലർ എം എം ലത, ബാങ്ക് വൈസ് പ്രസിഡന്റ് കെ പി അജയകുമാർ, സെക്രട്ടറി വി ടി ബിന്ദുഷ, അസി. സെക്രട്ടറി കെ സുജിത എന്നിവർ സംസാരിച്ചു.









0 comments