ad
Deshabhimani

കോർപറേഷൻ സ്റ്റേഡിയം 
കെഎഫ്‌എക്ക്‌ കെെമാറി

സൂപ്പർ  ക്രോസിന് ശേഷം കെഎഫ്എക്ക് കൈമാറിയ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയം

സൂപ്പർ ക്രോസിന് ശേഷം കെഎഫ്എക്ക് കൈമാറിയ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയം

വെബ് ഡെസ്ക്

Published on Feb 22, 2026, 02:17 AM | 1 min read

കോഴിക്കോട് ഇന്ത്യൻ സൂപ്പർ ക്രോസ് റേസിങ്‌ ലീഗ് സീസൺ 2 മത്സരങ്ങൾ നടന്ന കോർപറേഷൻ സ്റ്റേഡിയം കേരള ഫുട്ബോൾ അസോസിയേഷന് കെെമാറി. കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി ഷാജി സി കുര്യൻ, ഐഎസ്ആർഎൽ സഹസ്ഥാപകൻ ഇഷാൻ ലോഖണ്ഡെ, ബാൻഡിഡോസ് മോട്ടോർ സ്പോർട്സ് പ്രൊമോട്ടർ മുർഷിദ് ബഷീർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. മത്സരാനന്തരം കേരള ഫുട്ബോൾ അസോസിയേഷൻ നടത്തിയ ഓഡിറ്റിൽ ഫുട്ബോൾ മൈതാനവും അത്‌ലറ്റിക് ട്രാക്കുകളും പഴയനിലയിലേക്ക് പൂർണമായി പുനഃസ്ഥാപിച്ചതായി കെഎഫ്‌എയും സംഘാടകരും അറിയിച്ചു. റേസിങ്‌ ലീഗിനായി വിട്ടുനൽകിയ മൈതാനം ഭാഗികമായി തകർന്നത്‌ ഏറെ വിവാദങ്ങൾക്ക്‌ വഴിവച്ചിരുന്നു. അന്താരാഷ്‌ട്ര മത്സരങ്ങൾക്ക്‌ അനുയോജ്യമായ രീതിയിലാണ്‌ പുൽമൈതാനം ക്രമീകരിച്ചിരിക്കുന്നതെന്ന്‌ കെഎഫ്‌എയും സംഘാടകരും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home