ad
Deshabhimani

'ഇത് തുടക്കം മാത്രം, ലക്ഷക്കണക്കിന് യുവാക്കൾ ഇനിയും ഡൽഹിയിലേക്ക് എത്തും'; മുന്നറിയിപ്പുമായി പ്രക്ഷോഭകർ

delhi protest night
വെബ് ഡെസ്ക്

Published on Jul 22, 2026, 11:06 AM | 2 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കും വീഴ്ചകൾക്കും എതിരെ വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തുന്ന പ്രക്ഷോഭത്തിന് തീപിടിക്കുന്നു. രാജ്യം മുഴവനുമുള്ള യുവാക്കളുടെ രോഷം അണപൊട്ടുകയാണ്. സിജെപി നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ കൂറ്റൻ മാർച്ചിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അടിച്ചമർത്തലുകൾക്കും കണ്ണീർവാതക പ്രയോഗത്തിനും പിന്നാലെ, സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടികളും രംഗത്ത് ഇറങ്ങി. ഇതോടെ യുവജനങ്ങളുടെ രോഷം രാജ്യം മുഴവൻ ഏറ്റെടുക്കുന്ന സാഹചര്യമായി.


കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ വെറും "ട്രെയിലർ" മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്നും സി ജെ പി ദേശീയ വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി.


നീറ്റ്-യുജി ചോർച്ച, സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ചകൾ, യുജിസി പരീക്ഷയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനം എന്നിങ്ങനെ വലഞ്ഞ വിദ്യാര്‍ഥികൾ പാർലമെന്റ് മാര്‍ച്ചിൽ ഐക്യപ്പെട്ടു. ഡൽഹി പോലീസ് ക്രൂരമായി അടിച്ചമർത്തൽ തുടങ്ങിയതോടെ യുവജന രോഷം ഇരട്ടിച്ചു. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനിടെ സമ്മതിച്ചു. പക്ഷേ നടപടികൽ എടുത്തു കഴിഞ്ഞതായി ആവര്‍ത്തിച്ച് ഉത്തരവാദിത്തം ഒഴിഞ്ഞു. ചോര്‍ച്ചയിൽ 13 പേരെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്ത ഏക നടപടി. ഇതു തന്നെ വെറും വാക്കായി ആവര്‍ത്തിക്കയാണ് പ്രധാനമന്ത്രി ചെയ്തത്.


റാലി തടയാൻ ഡൽഹിയിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ വിദ്യാർത്ഥികളും പോലീസുകാരുമടക്കം 180-ലേറെ പേർക്ക് പരിക്കേറ്റു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി. പരീക്ഷ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം. പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ മാറ്റങ്ങളും സുതാര്യതയും ഉറപ്പാക്കുക. സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇപ്പോൾ യുവാക്കൾ ഉയര്‍ത്തുന്നത്.


സമരത്തിനെതിരെ സംഘപരിവാര്‍ ആര്‍ എസ് എസ് ഗ്രൂപ്പുകൾ വ്യാപകമായി നുണകൾ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ സമരങ്ങളെ വിദേശ ശക്തികളുടെ ഇടപെടൽ ആരോപിച്ചും വര്‍ഗ്ഗീയ വിദ്വേഷത്തിന്റെയും സാഹചര്യം ഉണ്ടാക്കിയെടുത്തും നേരിട്ട തന്ത്രം വിലപ്പോകാതെ ആയപ്പോൾ നുണ പ്രചാരണവും ശക്തമാക്കിയിരിക്കയാണ്. വിദ്യാര്‍ഥികൾ ഉന്നയിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും ഇവര്‍ ചര്‍ച്ച ചെയ്യുന്നില്ല. സിജെപി വക്താക്കൾ കേന്ദ്രമന്ത്രി ജെപി നദ്ദയുമായി ചർച്ച നടത്തി എങ്കിലും പ്രക്ഷോഭകർ ഉന്നയിച്ച ആവശ്യങ്ങളിൽ ഒരു വാക്കുപോലും ഉരിയാടിയില്ല.


അഭിജീത് ദിപ്കെ നേതൃത്വം നൽകി തുടക്കമിട്ട ഈ വിദ്യാർത്ഥി മുന്നേറ്റത്തിന് പ്രമുഖ പ്രതിപക്ഷ പാർട്ടികളും എസ്എഫ്ഐ, ഐസ തുടങ്ങിയ വിവിധ വിദ്യാർത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് ജന്ദർ മന്തറിലെത്തി. ഡൽഹി പോലീസ് കേസെടുക്കുകയും പന്തലുകൾ പൊളിച്ചുനീക്കുകയും ചെയ്തെങ്കിലും, സമരം ഉപേക്ഷിക്കില്ലെന്നും പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. എസ് എഫ് ഐ നേതാക്കളും നിരാഹാര സമരം പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസ് ഉൾപ്പെടെ സംഘടനകളും രംഗത്ത് ഇറങ്ങിയ സാഹര്യമായി.

ldf delhi protest

തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും "പാറ്റകൾ" (Cockroaches) എന്ന് വിശേഷിപ്പിച്ച ഒരു പരാമർശത്തിൽ നിന്ന് ഉയർന്നുവന്ന പരിഹാസരൂപേണയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സിജെപി. എന്നാൽ പരീക്ഷാ ചോർച്ചകളും തൊഴിലില്ലായ്മയും കാരണം വലയുന്ന ലക്ഷക്കണക്കിന് പുതുതലമുറ വിദ്യാർത്ഥികൾ ഇതിലെ വികാരം ഏറ്റെടുത്തതോടെ ഇത് ഇന്ത്യയിലെ വലിയ വിദ്യാർത്ഥി പ്രക്ഷോഭമായി മാറി.


ചരിത്രത്തിലും ശാസ്ത്രത്തിലും പുരാണങ്ങളും കഥകളും കലര്‍ത്തുക പോലും ചെയ്ത് സിലബസും കരിക്കുലവും എല്ലാം തങ്ങളുടെ അബദ്ധങ്ങളുടെ രാഷ്ട്രീയത്തിനായി കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ശക്തികൾ ഉപയോഗിക്കയാണ്. ഈ രംഗത്ത് എല്ലാം അഴിമതിയും എക്കാലത്തെക്കാൾ കടന്നു കയറിയിരിക്കുന്നു. സിബിഎസ് സി പരീക്ഷാ വിവാദം ഉണ്ടായപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് പിഴവ് വരുത്തിയ കമ്പനിയുമായി ഉണ്ടായിരുന്ന ബന്ധം പുറത്തു വന്നിരുന്നു. ഇത്തരം കാര്യങ്ങളെ മുഴുവൻ രാജ്യവിരുദ്ധ ശക്തികൾ തീവ്രവാദികൾ എന്നൊക്കെ വിളിച്ച് ബഹളം വെച്ച് മറയ്ക്കുന്ന പതിവ് തന്ത്രമാണ് ബിജെപി സര്‍ക്കാര്‍ എടുത്തത്. ഇവയെല്ലാം കണ്ടു നിൽക്കുകയും ഉള്ളിൽ അമര്‍ഷം അടക്കി കഴിയുകയം ചെയ്ത തലമുറയാണ് ഇപ്പോൾ രാജ്യ തലസ്ഥാനത്തേക്ക് പ്രവഹിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home