ad
Deshabhimani

കോണ്‍ഗ്രസ്‌ കേരളവിരുദ്ധതയുടെയും കൊലപാതക രാഷ്ട്രീയത്തിന്റെയും വക്താക്കള്‍: ഇ പി ജയരാജന്‍

 വിജയന്‍–വിജു  രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വിജയന്‍–വിജു രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 27, 2025, 01:27 AM | 1 min read

വേങ്ങേരി കോണ്‍ഗ്രസ്‌ എക്കാലവും കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നുവെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. വേങ്ങേരിയില്‍ വിജയന്‍–വിജു രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിനും ഇവരെക്കാലവും എതിരായിരുന്നു. പ്രളയംവന്നപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരോട് സഹായം ആവശ്യപ്പെട്ട സര്‍ക്കാരിനെതിരെ വീടുകളില്‍ച്ചെന്ന് പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടവരാണ് യുഡിഎഫ് നേതാക്കള്‍. ഇന്ത്യയുടെ കാര്‍ഷിക, ഇലക്ട്രോണിക്, വ്യവസായ മേഖലകളില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുന്ന അമേരിക്കയുടെ തീരുവ നയത്തിനെതിരെ കേന്ദ്രസർക്കാരിന് മിണ്ടാന്‍ കഴിയാത്ത സ്ഥിതിയായി. ഇന്ത്യയുടെ നട്ടെല്ലൊടിക്കുന്ന നയത്തിനെതിരെ ഒരുവാക്കും പറയാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. എന്നാൽ, തങ്ങളുടെ നിബന്ധനകള്‍ അമേരിക്കയും പാലിക്കണമെന്ന് ചൈന പറഞ്ഞതോടെ അവര്‍ക്കെതിരെയുള്ള നിലപാട് തണുപ്പിച്ചു. അമേരിക്കക്കെതിരെ ശക്തമായി എതിര്‍ക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home