ad
Deshabhimani

ഷൂവിനുള്ളിലെ പാമ്പിനെ പിടികൂടി വകവരുത്തി

രക്ഷകനായി ‘പൂച്ച സാർ’

ഷൂവിനുള്ളിൽ കയറിയ പാമ്പിനെ വകവരുത്തുന്ന പൂച്ച

ഷൂവിനുള്ളിൽ കയറിയ പാമ്പിനെ വകവരുത്തുന്ന പൂച്ച

വെബ് ഡെസ്ക്

Published on May 09, 2026, 12:48 AM | 1 min read

സ്വന്തം ലേഖകൻ ബാലുശേരി വീട്ടിൽനിന്ന്‌ പുറത്തുപോയി തിരികെവന്ന്‌ മുറ്റത്ത് അഴിച്ചുവച്ചതായിരുന്നു ഷൂ. വീട്ടിലെ പൂച്ചക്കുട്ടി ഷൂവുമായി കളിക്കുന്നതുകണ്ടാണ് ശ്രദ്ധിച്ചത്‌. പരക്കെ തട്ടുകയും മുൻകാലുകളാൽ തുരുതുരാ ഇടിക്കുന്നുമുണ്ടായി. സൂക്ഷിച്ചുനോക്കിയപ്പോൾ ഷൂവിനുള്ളിൽ ഒരു പാമ്പ്‌. കൊട്ടാരമുക്ക് കുറ്റിയുള്ളതിൽ ബാബുവിന്റെ വീട്ടിലായിരുന്നു സംഭവം. ‘പൂച്ച സാറി’നോടാണ്‌ പാമ്പിന്റെ കളി. നിമിഷങ്ങൾക്കകം പൂച്ച പാമ്പിനെ വകവരുത്തി. കടിയേൽക്കുന്നതിൽനിന്ന് വീട്ടുകാരെ രക്ഷിച്ച് ഹീറോയുമായി. പൂച്ച പാമ്പിനെ കണ്ടില്ലായിരുന്നുവെങ്കിൽ ഷൂ ധരിക്കുമ്പോൾ ഉറപ്പായും കടിയേറ്റ്‌ അത്യാഹിതം സംഭവിക്കുമായിരുന്നുവെന്ന്‌ ബാബു പറഞ്ഞു. പാമ്പിനെ വകവരുത്തുന്ന പൂച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home