ad
Deshabhimani

ബസ്‌ ആംബുലൻസായി, കുഞ്ഞുജീവനായി

പിഞ്ചുകുഞ്ഞിനെയുമായി ബസ് വടകര സഹകരണ ആശുപത്രിയിൽ എത്തിയപ്പോൾ

പിഞ്ചുകുഞ്ഞിനെയുമായി ബസ് വടകര സഹകരണ ആശുപത്രിയിൽ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 11, 2025, 02:40 AM | 1 min read

വടകര കൈക്കുഞ്ഞിന്റെ ജീവനുവേണ്ടി യാത്രാബസ് ആംബുലൻസായി. പുതുപ്പണം അരവിന്ദ് ഘോഷ് റോഡിൽ ശനി പകൽ പതിനൊന്നോടെയാണ് സംഭവം. പുതുപ്പണം ചിക്കിനോത്ത് രഞ്‌ജിത്തിന്റെ അബോധാവസ്ഥയിലായ ഒന്നരവയസ്സുള്ള കൈക്കുഞ്ഞുമായി നിലവിളിച്ച് ഓടിയ രക്ഷിതാക്കൾക്ക് മുന്നിൽ തുണയായത് ബസ്. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ രക്ഷിതാക്കൾ പല വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്താതെ കടന്നുപോയി. എന്നാൽ, അതുവഴി വന്ന സാരംഗ് ബസ് രക്ഷിതാക്കൾക്ക് മുന്നിൽ നിർത്തുകയും കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ബസ് ജീവനക്കാരായ സി വി രൂപേഷ്, സാരംഗ്, സുബിൻ എന്നിവർ ചേർന്നാണ് ഒരു ആംബുലൻസ് എന്നപോലെ അതിവേഗത്തിൽ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡോ. ഡൽസൺ ഡേവിസണിന്റെ നേതൃത്വത്തിലുള്ള സംഘവും ശിശുരോഗ വിദഗ്‌ധൻ ഹരിദാസും ചേർന്ന് കുഞ്ഞിന് ചികിത്സ നൽകി. കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home