മധ്യപ്രദേശിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; വീട് തകർന്നുവീണ് രണ്ട് മരണം

മധ്യപ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട്
ദേവാസ്: മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ സ്ത്രീയും മകളും മരിച്ചു. ഒരു പെൺകുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഖതംബ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
മതപരമായ ചടങ്ങിനെത്തുടർന്ന് കുടുംബാംഗങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം നടന്നത്. വീടിനോട് ചേർന്നുള്ള മേൽക്കൂരയുടെ ഒരു ഭാഗം ശക്തമായ മഴയിൽ തകർന്ന് താഴെ ഇരിക്കുകയായിരുന്നവരുടെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽപ്പെട്ട ഭഗവന്ത ബായി (55), മകൾ ലക്ഷ്മി ബായി (40) എന്നിവർ മരിച്ചതായി ജില്ലാ ആശുപത്രിയിലെ ഡോക്ടർ സുനിൽ കുമാർ സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
പരിക്കേറ്റ പെൺകുട്ടിയെയും മറ്റ് രണ്ട് സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെയും നില തൃപ്തികരമാണെന്ന് പൊലീസ് ഇൻസ്പെക്ടർ പ്രീതി കഠാരെ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments