ad
Deshabhimani

ഡൽഹി സർവകലാശാല പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി; അപേക്ഷകൾ സമർപ്പിക്കാം

Delhi University.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 08:38 AM | 1 min read

ന്യൂഡൽഹി: 2026-27 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികൾ ഡൽഹി സർവകലാശാല ആരംഭിച്ചു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS-UG) പോർട്ടൽ വഴി യോഗ്യരായ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.


സിയുഇടി യുജി 2026 പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സർവകലാശാലയിലെ എല്ലാ ബിരുദ കോഴ്സുകളിലേക്കുമുള്ള പ്രവേശനം. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാം.


അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പ്രവേശന മാർഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കണമെന്നും ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കണമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം 2026 വഴിയാണ് പ്രവേശന നടപടികൾ നടക്കുക.


ആഗ്രഹിച്ച കോഴ്സുകളിലും കോളേജുകളിലും പ്രവേശനം ഉറപ്പാക്കുന്നതിനായി നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. ജനറൽ വിഭാഗത്തിന് 250 രൂപയാണ് ഫീസ്, പട്ടികജാതി വാട്ടികവർഗക്കാർക്ക് 100 രൂപ ഫീസായി അടച്ചാൽ മതിയാകും.


ബിഎഫ്എ, ബിഎസ്‌സി, ബിഎ (ഹോൺസ്) മ്യൂസിക് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ 400 രൂപ അധികമായി അടയ്ക്കണം. ഇസിഎ അല്ലെങ്കിൽ സ്പോർട്സ് ക്വോട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓരോ ക്വോട്ടയ്ക്കും 100 രൂപ വീതം അധിക ഫീസ് അടയ്ക്കേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home