ഹിമാചൽ പ്രദേശിൽ വാഹനാപകടം; പാലുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞു, ആറ് മരണം

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ പാൽ കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം. ടക്ലച്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉർമാൻ മേഖലയിൽ വെള്ളിയാഴ്ചയാണ് ദാരുണമായ അപകടം നടന്നത്.
അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വിവരം ലഭിച്ചയുടൻ പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.
മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അഭിഷേക് സാനി (23), ലായക് റാം (56), വാഹന ഡ്രൈവർ അശോക് ജെയിൻ (32), നിതിൻ (23), ആശ കുമാരി, യുഗൾ എന്നിവരാണ് മരിച്ചത്.
അപകടകാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാംപൂർ എസ്ഡിഎം ഹർഷ് അമരീന്ദർ സിങ് നേഗി അറിയിച്ചു. സംഭവത്തിൽ ടക്ലച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാഷാപട്ട്, ടക്ലച്ച്, ആനി മേഖലകളെ നടുക്കിയ അപകടവാർത്ത നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.









0 comments