മണലിൽ ഇടിച്ച് ബോട്ട് തകർന്നു

മണലിൽ കയറി തകർന്ന ബോട്ട്
വെള്ളയിൽ ട്രോളിങ് നിരോധത്തെ തുടർന്ന് വെള്ളയിൽ ഹാർബറിൽ കെട്ടിയിട്ടിരുന്ന ബോട്ട് ശക്തമായ കാറ്റിൽ മണൽ തിട്ടയിലിടിച്ച് തകർന്നു. നടക്കാവ് നാല് കുട്ടി പറമ്പ് അബ്ദുവിന്റെ 32 അടി നീളമുള്ള ബോട്ടാണ് തകർന്നത്. തിങ്കൾ വൈകിട്ട് ആറരയോടെയാണ് ബോട്ട് കെട്ടുപൊട്ടി മണൽത്തിട്ടയിൽ കയറിയത്. കാറ്റിൽ മണൽത്തിട്ടയിൽ ആടിയുലഞ്ഞ ബോട്ടിന്റെ അടിഭാഗം പൂർണമായും തകർന്നു. ഇതോടെ വെള്ളം കയറിയ ബോട്ട് ഒരുഭാഗത്തേക്ക് ചരിഞ്ഞു. ബോട്ട് നിവർത്തിയെങ്കിലും ശക്തമായ കടലേറ്റത്തെ തുടർന്ന് തീരത്തേക്ക് എത്തിക്കാനായില്ല.










0 comments