ad
Deshabhimani

ബേപ്പൂരിൽ ബഷീർ ദിനാചരണ 
പരിപാടികൾക്ക് തുടക്കം

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാജിക് ഉത്സവത്തിൽ കുട്ടികൾ മാന്ത്രികൻ പ്രദീപ് ഹൂഡിനോയോടൊപ്പം

ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാജിക് ഉത്സവത്തിൽ കുട്ടികൾ മാന്ത്രികൻ പ്രദീപ് ഹൂഡിനോയോടൊപ്പം

വെബ് ഡെസ്ക്

Published on Jul 04, 2025, 01:36 AM | 1 min read

ബേപ്പൂർ ബഷീർ ദിനാചരണത്തിന്റെ ഭാഗമായി മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ നേതൃത്വത്തിലുള്ള മാജിക് വേൾഡും ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാവേദിയും ബേപ്പൂർ പബ്ലിക് ലൈബ്രറിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന നാലുദിവസത്തെ പരിപാടികൾ തുടങ്ങി. ആറുവരെ തുടരുന്ന പരിപാടികളുടെ ഭാഗമായുള്ള മാജിക് ഉത്സവം പ്രധാനാധ്യാപകൻ പി ടി ഷാജി ഉദ്ഘാടനംചെയ്തു. കെ മനോജ് അധ്യക്ഷനായി. ജയചന്ദ്രൻ സംസാരിച്ചു. മാന്ത്രികൻ പ്രദീപ് ഹുഡിനോ വൈക്കം മുഹമ്മദ് ബഷീറുമായുള്ള സ്മരണകൾ പങ്കുവച്ചു. ബഷീർ കഥാപാത്രങ്ങളെ അണിനിരത്തിയുള്ള മാജിക് ഷോയും ഫോട്ടോ പ്രദർശനവും നടന്നു. ആദ്യ രണ്ടുദിവസം ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായാണ് പരിപാടി. ബഷീർ ദിനമായ ശനി രാവിലെ വൈലാലിൽ വീട്ടിലെ പരിപാടിക്കുശേഷം പകൽ രണ്ടുമുതൽ ബേപ്പൂർ സ്കൂളിൽ പരിപാടികൾ തുടരും. ശനി വൈകിട്ട് അഞ്ചുമുതൽ മാജിക് ഷോ, ബഷീർ സിനിമകളിലെ പാട്ടുകളെ കോർത്തിണക്കിയുള്ള കരോക്കെ ഗാനമേളയും വീഡിയോ പ്രദർശനവും നടക്കും. ആറിന് ഞായർ പ്രഭാഷണവും മാജിക് ഷോയും ഓർമചിത്രപ്രദർശനവും നടക്കും. ശനി, ഞായർ ദിവസങ്ങളിലെ പരിപാടികൾ പൊതുജനങ്ങൾക്ക്‌ കാണാം. വെള്ളി രാവിലെ എട്ടിന് ഓൾ ഇന്ത്യ റേഡിയോ "മാന്ത്രികനായ ബഷീർ’ എന്ന പ്രദീപ് ഹൂഡിനോയുടെ പ്രഭാഷണം പ്രക്ഷേപണം ചെയ്യും. തൽസമയം റിയൽ എഫ്എമ്മിലും പരിപാടി ലഭ്യമാകും. രാത്രി 8.02ന് എഫ്എം പരിപാടിയുടെ പുനഃപ്രക്ഷേപണവുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home