സ്മരണകളിൽ തുടിച്ച് അഴീക്കോടൻ

അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
ഓർക്കാട്ടേരി അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി രാജൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, എൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ പി മനോജ് കുമാർ സ്വാഗതം പറഞ്ഞു. വെള്ളൂർ സിപിഐ എം നേതൃത്വത്തിൽ അഴീക്കോടൻ രാഘവൻ അനുസ്മരണം സംഘടിപ്പിച്ചു. വെള്ളൂരിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു. ടി വി ഗോപാലൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ എം റഷീദ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അനിൽകുമാർ, പി താജുദ്ദീൻ, കെ കെ ദിനേശൻ പുറമേരി, കനവത്ത് രവി എന്നിവർ സംസാരിച്ചു. സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. മൊകേരി അഴീക്കോടൻ രാഘവൻ 53ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം മൊകേരി ലോക്കൽ കമ്മിറ്റി പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. പി നാണു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, ടി കെ ബിജു എന്നിവർ സംസാരിച്ചു. സിപിഐ എം മൊകേരി ലോക്കൽ സെക്രട്ടറി പി വിനോദൻ സ്വാഗതം പറഞ്ഞു. വടകര അഴീക്കോടൻ രാഘവന്റെ 53മത് രക്തസാക്ഷി ദിനാചരണം സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുട്ടോത്ത് നടന്ന അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ അധ്യക്ഷയായി. ആർ ബാലറാം സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.










0 comments