ad
Deshabhimani

ബേപ്പൂർ വാട്ടർ ഫെസ്റ്റ്

മാനത്തെ വിസ്‌മയം

ബേപ്പൂരിൽ വ്യോമസേന  ഹെലികോപ്റ്റർ പരീക്ഷണ പറക്കലിൽ

ബേപ്പൂരിൽ വ്യോമസേന ഹെലികോപ്റ്റർ പരീക്ഷണ പറക്കലിൽ

വെബ് ഡെസ്ക്

Published on Jan 03, 2025, 01:56 AM | 1 min read

ഫറോക്ക്

വ്യാഴം ഉച്ചക്കുശേഷം ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും ജനങ്ങളുടെ കൺവെട്ടത്തിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ചുറ്റിയടിച്ചപ്പോൾ നാടാകെ ഉണർന്നു. കുട്ടികളൊന്നിച്ച് ആർപ്പുവിളിയോടെ കൈ വീശി. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം പതിപ്പിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ എയർ ഷോയുടെ പ്രദർശന പറക്കലായിരുന്നു നടന്നത്. ബേപ്പൂർ ബിസി റോഡ് മിനി സ്‌റ്റേഡിയത്തിലും സേനാ ഹെലികോപ്റ്റർ എത്തിയപ്പോൾ വൻ ജനക്കൂട്ടം കാണാനെത്തി. ബേപ്പൂർ മറീന ബീച്ചിലും സേനയുടെ പ്രദർശന പറക്കലുണ്ടായി. നിരവധി തവണ ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും സേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ താഴ്ന്നുപറന്ന്‌ വിസ്മയക്കാഴ്ചയൊരുക്കി. ശനി , ഞായർ ദിവസങ്ങളിൽ സേനയുടെ ആഭ്യാസ പ്രകടനമുണ്ടാകും. ഇന്ത്യൻ വ്യോമസേനക്ക്‌ പുറമെ നാവികസേനയും കോസ്റ്റ് ഗാർഡും വാട്ടർഫെസ്റ്റിൽ സജീവ പങ്കാളികളാണ്. ഫെസ്റ്റിന്റെ രണ്ട് ദിവസവും രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശന മൊരുക്കുന്നുണ്ട്. വെള്ളി പകൽ 11 നും മൂന്നിനും കോയമ്പത്തൂരിലെ സുലൂറിലെ 43 വിങ് എയർഫോഴ്‌സിൽനിന്നുള്ള ഹെലികോപ്റ്റർ യൂണിറ്റ് "ഗ്രേറ്റ് സാരംഗ്സ്’ ബേപ്പൂർ മറീന ബീച്ചിന് മുകളിൽ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home