ad
Deshabhimani

അക്ഷരമുറ്റം- എൻഎംഎംഎസ്: സമ്മാനം വിതരണംചെയ്തു

ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം എൻഎംഎംഎസ് മാതൃകാ പരീക്ഷയിൽ വിജയിച്ചവർക്ക് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ

ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം എൻഎംഎംഎസ് മാതൃകാ പരീക്ഷയിൽ വിജയിച്ചവർക്ക് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ

വെബ് ഡെസ്ക്

Published on Feb 16, 2026, 01:07 AM | 1 min read

കോഴിക്കോട് ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം എൻഎംഎംഎസ് മാതൃകാ പരീക്ഷയിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. നളന്ദ ഓഡിറ്റോറിയത്തിൽ "എലവേറ്റ് 2026’ പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജില്ലാ വിജയികൾക്ക് ക്യാഷ് പ്രൈസും സ്കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് പ്രോത്സാഹന സമ്മാനവും നൽകി. അഞ്ഞൂറിൽപ്പരം കുട്ടികൾ പങ്കെടുത്തു. വിജയകരമായ ഭാവി എങ്ങനെ കെട്ടിപ്പടുക്കാം എന്ന വിഷയത്തിൽ എഡ്യുപോർട്ട് സ്ഥാപകനും സിഇഒയുമായ അജാസ് മുഹമ്മദ് ക്ലാസെടുത്തു. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ പ്രദീപ് മോഹൻ അധ്യക്ഷനായി. എൻഎംഎംഎസ് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാദിഖ്, എസ് പി സഹദ് എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി പരസ്യ വിഭാഗം അസി. മാനേജര്‍ രാജേഷ് ബാബു സ്വാഗതവും പി രഞ്ജിത് നന്ദിയും പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരീക്ഷയിൽ 17 സബ്ജില്ലകളിലെ 106 സ്കൂളുകളിൽനിന്നായി 3856 വിദ്യാർഥികൾ പങ്കെടുത്തിരുന്നു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടെ സഹായത്തോടെയാണ് പരീക്ഷ നടത്തിയത്. എഡ്യുപോർട്ടാണ് പരിപാടിയുടെ പ്രായോജകർ. ആദ്യമായാണ് ദേശാഭിമാനി എൻഎംഎംഎസ് മാതൃകാ പരീക്ഷ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home