ad
Deshabhimani

ചായം ചാലിച്ച നാട്ടിടവഴികൾ

F

ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച രതീഷ് കക്കാട്ടിന്റെ ചിത്രപ്രദർശനം

വെബ് ഡെസ്ക്

Published on May 30, 2025, 12:58 AM | 1 min read

കോഴിക്കോട്

നാട്ടിടവഴിയിലൂടെ നടന്നുപോകുന്ന തെയ്യപ്പൊട്ടൻ, മഴയിൽ കുതിർന്ന വീട്ടുമുറ്റം, കൂടാതെ അഹല്യ പാർക്കും ഇരിയ പള്ളിയും സ്-മൃതിമണ്ഡപവും സായി ​ഗ്രാമവും... കാസർകോടൻ ​ഗ്രാമങ്ങളിലെ സ്ഥിരം കാഴ്-ചകളാണ് രതീഷ് കക്കാടിന്റെ ഏകാം​ഗ കലാപ്രദർശനത്തിൽ നിറയുന്നത്‌. അക്രിലിക്കിൽ തീർത്ത 40 ചിത്രങ്ങളാണ് കാഞ്ഞങ്ങാട് സ്വദേശി ലളിതകലാ അക്കാദമി ആർട്ട് ​ഗ്യാലറിയിൽ ഒരുക്കിയത്. പഴമയുടെ ഭം​ഗി ഇഷ്ടപ്പെടുന്ന രതീഷ് പ്രിയപ്പെട്ട ഇടങ്ങളിൽ പോയി തത്സമയം വരച്ചവയാണ് ചിത്രങ്ങളിൽ ഏറെയും. യുഎഇയിൽ ഉൾപ്പെടെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഏകാം​ഗപ്രദർശനം ഇതാദ്യമായാണ്. 2024ലെ ലളിതകലാ അക്കാദമി പുരസ്കാരവും രതീഷിന് ലഭിച്ചിരുന്നു. രതീഷിന്റെ അമ്മ ടി തമ്പായിയും ഭാര്യ ടി അപർണയും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുനിൽ അശോകപുരം അധ്യക്ഷനായി. ടോണി ജോസഫ്, സോണിയ ടോണി, വിനോദ് അമ്പലത്തറ, കെ സുധീഷ്, ജോൺസ് മാത്യു എന്നിവർ സംസാരിച്ചു. രാധ ​ഗോമതിയാണ് ക്യുറേറ്റർ. പ്രദർശനം ജൂൺ ഏഴിന് അവസാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home