ad
Deshabhimani

86.58 ലക്ഷം കുഴൽപ്പണവുമായി 2 പേര്‍ പിടിയില്‍

എക്സെെസ് പിടികൂടിയ  കുഴൽപ്പണവും പ്രതികളായ മഹാരാഷ്ട്ര സ്വദേശികളും

എക്സെെസ് പിടികൂടിയ കുഴൽപ്പണവും പ്രതികളായ മഹാരാഷ്ട്ര സ്വദേശികളും

വെബ് ഡെസ്ക്

Published on Nov 13, 2025, 12:00 AM | 1 min read

തോല്‍പ്പെട്ടി

എക്‌സൈസ് പരിശോധനയില്‍ 86.58 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മഹാരാഷ്ട്ര സ്വദേേശികൾ പിടിയില്‍. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബംഗളൂരു–കോഴിക്കോട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായ സാന്‍കേത് തുക്കാറാം നിഗം (24), ഉമേഷ് പട്ടേല്‍ (25) എന്നിവരാണ് പിടിയിലായത്. ബുധന്‍ പുലര്‍ച്ചെ മൂന്നോടെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിലാണ് പണം കണ്ടെടുത്തത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബൈജു, പ്രിവന്റീവ് ഓഫീസര്‍ അരുണ്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കെ തോമസ്, ബി സുദിപ്, സിവില്‍ എക്‌സെസ് ഓഫീസര്‍ ഷിംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്. തുക തുടര്‍നടപടിക്കായി ആദായ നികുതി വകുപ്പിന് കൈമാറും. ഈമാസം ആദ്യവാരം മീനങ്ങാടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 1.36 കോടി രൂപ എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home