ആരോഗ്യ കേരളം വെന്റിലേറ്ററിൽ
താക്കീതായി യുവജന മാര്‍ച്ച്

കോഴിക്കോട്
ലോകത്തിന് മാതൃകയായിരുന്ന കേരളത്തിന്റെ ആരോഗ്യ മേഖലയെ തകര്‍ത്ത യുഡിഎഫ് സര്‍ക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധക്കോട്ട കെട്ടി യുവത. നാലുമാസത്തെ ഭരണത്തിൽ മരുന്നുക്ഷാമവും ചികിത്സാ നിഷേധവും ശസ്ത്രക്രിയാ പിഴവുമെല്ലാമായി സര്‍ക്കാര്‍ ആശുപത്രികളെ താളം തെറ്റിച്ചതിനെതിരെ പ്രതിഷേധം ഇരന്പി. അനാസ്ഥയ്ക്കിടയിലും അത് ന്യായീകരിക്കുന്ന മന്ത്രിമാരടക്കമുള്ളവരുടെ നിലപാടിനോടുള്ള അമര്‍ഷം യുവജന പ്രകടനത്തിൽ അലയടിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷനായി. ട്രഷറർ കെ എം നിനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ നികേഷ്, എൽ യു അഭിധ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അരുൺ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ഫഹദ് ഖാൻ നന്ദിയും പറഞ്ഞു.









0 comments