ചതുപ്പുനിലം നികത്തി
പാതയോരത്തെ കൈവരി മുറിച്ചുനീക്കി

ഫറോക്ക്
നവീകരിച്ച ചെറുവണ്ണൂർ -കൊളത്തറ പാതയോരത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഇരുമ്പുകൈവരികൾ മുറിച്ചുനീക്കി ചതുപ്പുനിലം മണ്ണിട്ട് നികത്തുന്നതായി പരാതി. റോഡരികിൽ സംരക്ഷണ കവചമായി സ്ഥാപിച്ച ഹാൻഡ് റെയിൽ മുറിച്ച് ചതുപ്പിലെ വെള്ളത്തിലിട്ട നിലയിലാണ്. വൻതോതിൽ മണ്ണിട്ട് ചതുപ്പ് പൂർണമായും നികത്തുന്ന സ്ഥിതിയാണ്. ഇതിലേക്ക് പ്രവേശിക്കുന്നതിനായി വഴിയുണ്ടായിരുന്നെങ്കിലും വേഗത്തിൽ നികത്തുന്നതിനായി വലിയ ടോറസ് ലോറി കയറ്റുന്നതിനാണ് കൈവരി മുറിച്ചുമാറ്റി വെള്ളത്തിലിട്ടതെന്ന് നാട്ടുകാർ പറയുന്നു. അനധികൃതമായി ചതുപ്പുഭൂമി മണ്ണിട്ട് നികത്തുന്നതിനായി കൈവരി മുറിച്ചുനീക്കി പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കൊളത്തറ ലോക്കൽ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.











0 comments