ad
Deshabhimani

വെള്ളം കുടിക്കാനിറങ്ങിയ *പോത്ത്‌ ചെളിയിൽ താണു

കാരശേരി  കളരികണ്ടി മാന്ത്രയിൽ കുളത്തിലെ ചെളിയിൽ താഴ്ന്ന 
പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കാരശേരി കളരികണ്ടി മാന്ത്രയിൽ കുളത്തിലെ ചെളിയിൽ താഴ്ന്ന 
പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നു

വെബ് ഡെസ്ക്

Published on Apr 27, 2026, 12:03 AM | 1 min read

മുക്കം

കൊടുംചൂടിൽ വെള്ളം കുടിക്കാൻ കുളത്തിലിറങ്ങി ചെളിയിൽ താഴ്ന്നുപോയ പോത്തിനെ മുക്കം അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. കാരശേരി പഞ്ചായത്തിലെ കളരിക്കണ്ടി മാന്ത്ര അങ്കണവാടിക്ക് സമീപം മാന്ത്ര

അശ്വിന്റെ പോത്താണ് മേയാൻ കെട്ടിയിട്ട സ്ഥലത്തുനിന്ന്‌ തിരികെ കൊണ്ടുവരുമ്പോൾ

വെള്ളം കുടിക്കുന്നതിനായി കുളത്തിലിറങ്ങിയത്‌. എന്നാൽ 15 അടിയോളം താഴ്ചയുള്ള ചെളിനിറഞ്ഞ കുളത്തിൽനിന്ന്‌ പോത്തിന്‌ കരകയറാനായില്ല. ഞായർ പകൽ 12നാണ് സംഭവം.

ചെളിയിൽ താഴ്ന്നുപോയ പോത്തിനെ മുക്കം അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എ എസ് പ്രദീപ്, ആർ മിഥുൻ എന്നിവർ കുളത്തിലിറങ്ങി റെസ്‌ക്യു ബെൽറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. അസിസ്‌റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ എൻ രാജേഷ്, ഓഫീസർമാരായ എം സി സജിത്ത് ലാൽ, കെ പി അജീഷ്, ഹോം ഗാർഡ് സി രാധാകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തത്തിൽ പങ്കെടുത്തു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home