ad
Deshabhimani

പശുക്കിടാവിന്റെ ജഡം *റോഡരികിൽ തള്ളി

കോലാേത്തുംകടവ്–- വല്ലത്തായ്‌പാറ 
കുട്ടികുന്ന്‌ റോഡരികിൽ സാമൂഹ്യവിരുദ്ധർ 
തള്ളിയ പശുക്കുട്ടിയുടെ ജഡം

കോലാേത്തുംകടവ്–- വല്ലത്തായ്‌പാറ 
കുട്ടികുന്ന്‌ റോഡരികിൽ സാമൂഹ്യവിരുദ്ധർ 
തള്ളിയ പശുക്കുട്ടിയുടെ ജഡം

വെബ് ഡെസ്ക്

Published on Apr 19, 2026, 11:42 PM | 1 min read


മുക്കം

കാരശേരി പഞ്ചായത്തിലെ നാലാം വാർഡിലെ വല്ലത്തായ്‌പാറ–കോലോത്തും കടവ് റോഡിൽ കുട്ടികുന്ന്‌ റോഡരികിൽ സാമൂഹ്യവിരുദ്ധർ പശുക്കിടാവിന്റെ ജഡം തള്ളി. ദിവസങ്ങളോളം പഴക്കമുള്ള ജഡമാണ്‌ തള്ളിയത്‌. പ്രദേശത്ത്‌ കടുത്ത ദുർഗന്ധമുയർന്നതോടെ സമീപവാസികളും യാത്രക്കാരും ദുരിതത്തിലായി. നാട്ടുകാർക്ക് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയായതോടെ പഞ്ചായത്ത് അംഗം മിനി കണ്ണങ്കരയുടെ നേതൃത്വത്തിൽ നാട്ടുകാരായ ഫവാസ്, സുജാർ എന്നിവർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് ജഡം കുഴിച്ചുമൂടി. പ്രദേശത്ത് സാമൂഹ്യവിരുദ്ധർ മാലിന്യംതള്ളുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസമേഖലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home