ad
Deshabhimani

കോട്ടൂർ 
കുടുംബശ്രീ പൊളിയല്ലേ

കോട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്  സി എച്ച് സുരേഷിനും 
സിഡിഎസ് ചെയർ പേഴ്സൺ യു എം ഷീനയ്ക്കുമൊപ്പം

കോട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷിനും 
സിഡിഎസ് ചെയർ പേഴ്സൺ യു എം ഷീനയ്ക്കുമൊപ്പം

വെബ് ഡെസ്ക്

Published on Jan 11, 2025, 02:04 AM | 1 min read

സ്വന്തം ലേഖകൻ

ബാലുശേരി

പ്രവർത്തനങ്ങളും ഓഫീസ് സംവിധാനങ്ങളും ചിട്ടപ്പെടുത്തി ജില്ലയിൽ ഐഎസ്ഒ സർട്ടിഫിക്കേഷന്‍ നേടിയ ആദ്യ കുടുംബശ്രീ സിഡിഎസ് എന്ന ഖ്യാതി കോട്ടൂർ പഞ്ചായത്ത് സിഡിഎഡിന് സ്വന്തം. സംസ്ഥാനതലത്തിൽ ഈ നേട്ടമുണ്ടാക്കിയ രണ്ടാമത്തെ കുടുംബശ്രീയും കോട്ടൂരാണ്. കഴിഞ്ഞ രണ്ടുമാസത്തെ വിശ്രമരഹിതപരിശ്രമമാണ് ഈ നേട്ടത്തിന്‌ പിന്നിൽ. ഹൈദരാബാദ് ആസ്ഥാനമായുള്ള ടിക്യു സർട്ട്‌ സർവീസസ്‌ ആണ് രണ്ട്‌ ഘട്ടങ്ങളിലായുള്ള പരിശോധനക്ക്‌ ശേഷം അംഗീകാരം നൽകിയത്‌. കൺസൾട്ടിങ്‌ ഏജൻസിയായി പ്രവർത്തിച്ചത് കിലയായിരുന്നു. ഈ സർട്ടിഫിക്കറ്റ് നേടിയതോടെ ഉത്തരവാദിത്വം വർധിച്ചെന്ന് സിഡിഎസ് ചെയർപേഴ്സൺ യു എം ഷീന പറഞ്ഞു. 28 കുടുംബശ്രീ യൂണിറ്റുകൾക്ക് സംരംഭം തുടങ്ങുന്നതിനായി പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽനിന്ന് ലഭിച്ച രണ്ടരക്കോടിരൂപ വിതരണം ചെയ്യാനിരിക്കെയാണ് ഈ നേട്ടം. 19 വാർഡുകളിൽ 131 ജെഎൽജികളിലായി കൃഷി വികസന പ്രവർത്തനം, 174 ചെറുകിട സംരംഭങ്ങൾ എന്നിവ കുടുംബശ്രീയുടെ മുതൽക്കൂട്ടാണ്. പ്രവാസി ലോണായി 8 പേർക്കായി 7.62 ലക്ഷം രൂപ വിതരണംചെയ്തിരുന്നു. 345 കുടുംബശ്രീകളിലൂടെ 39 കോടി രൂപയുടെ ലിങ്കേജ് ലോണുകളും നൽകി. ഉജ്ജീവനം പദ്ധതിയിൽ മൂന്ന്‌ അതി ദരിദ്ര കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപയുടെ ജീവനോപാധികളും നൽകി. സിഇഎഫ് ഇനത്തിൽ 22.75 ലക്ഷം രൂപയും സിഐജി മൂന്നര ലക്ഷം രൂപയും നൽകി. കോട്ടൂർ സിഡിഎസിന് കീഴിൽ 11 വീതം പട്ടികജാതി, പട്ടികവർഗ കുടുംബശ്രീകളും അഞ്ച്‌ വയോജന അയൽക്കൂട്ടങ്ങളും രണ്ട്‌ ഭിന്നശേഷി അയൽക്കൂട്ടങ്ങളുമുൾപ്പെടെ 364 കുടുംബശ്രീ യൂണിറ്റുകളുണ്ട്‌. ആകെ 5627 അംഗങ്ങളും. അംഗങ്ങൾക്കിടയിൽ അവയവദാനം പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കിയ " ജീവനം’ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home