ad
Deshabhimani

മലയാളി നഴ്സുമാർക്ക് ജർമ്മനിയിലേക്ക് 'വാതിൽ' തുറക്കുന്നു; കോഴിക്കോട്ടെ ലാൻസ്റ്റിറ്റ്യൂട്ടിനെ എംവേഴ്സിറ്റി ഏറ്റെടുത്തു

lanstitul.jpg
വെബ് ഡെസ്ക്

Published on Apr 27, 2026, 06:14 PM | 1 min read

കോഴിക്കോട്: വിദേശത്ത് തൊഴിൽ സ്വപ്നം കാണുന്ന കേരളത്തിലെ നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പുത്തൻ പ്രതീക്ഷയേകി പ്രമുഖ സ്കില്ലിങ് പ്ലാറ്റ്‌ഫോമായ എംവേഴ്സിറ്റി (Emversity), കോഴിക്കോട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ലാൻസ്റ്റിറ്റ്യൂട്ടിനെ (Lanstitut) ഏറ്റെടുത്തു.


ഡൽഹി സർവകലാശാലയിലെ പഠനകാലത്ത് നാല് മലയാളി സുഹൃത്തുക്കൾ 2022ൽ തുടക്കം കുറിച്ച ലാൻസ്റ്റിറ്റ്യൂട്ട്, ഇന്ന് രണ്ടു ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ പിന്തുടരുന്ന വലിയ ശൃംഖലയാണ്. കോഴിക്കോടിന് പുറമെ കൊച്ചി, ബെംഗളൂരു, മംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും നിലവിൽ സ്ഥാപനത്തിന് ശാഖകളുണ്ട്. ജർമ്മൻ ഭാഷാ പഠനം, വിസ നടപടികൾ, വിദേശത്തെ താമസം തുടങ്ങിയ സേവനങ്ങളെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നു എന്നതാണ് ലാൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകത.


എംവേഴ്സിറ്റിയുമായി കൈകോർക്കുന്നതോടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനാണ് നീക്കം. ഈ വർഷം 6000 നഴ്സുമാർക്ക് ജർമ്മൻ ഭാഷാപഠനം നൽകി. അത് 15,000 ആയി ഉയർത്താനാണ് പദ്ധതിയൊരുക്കുന്നത്. നഴ്സുമാർക്ക് പുറമെ ഫിസിയോതെറാപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ജീവനക്കാർക്കും ഇനി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് പോലുള്ള നഗരങ്ങളിൽ തൊഴിൽ നേടാനാകും. നാട്ടിൽ ലഭിക്കുന്നതിനേക്കാൾ പതിനഞ്ച് മുതൽ പതിനെട്ട് മടങ്ങ് വരെ ഉയർന്ന വേതനമാണ് വിദേശത്ത് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.


"സാധാരണക്കാരായ നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും വിദേശ തൊഴിൽ എന്നത് ഇനി അപ്രാപ്യമായ സ്വപ്നമല്ല. എംവേഴ്സിറ്റിയുടെ സാങ്കേതിക മികവും ലാൻസ്റ്റിറ്റ്യൂട്ടിന്റെ അടിത്തറയും ചേരുന്നതോടെ ഉദ്യോഗാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള പരിശീലനം നൽകാൻ ഞങ്ങൾക്ക് സാധിക്കും"- ലാൻസ്റ്റിറ്റ്യൂട്ട് സഹസ്ഥാപകൻ യാസിൻ ബിൻ സലീം പറഞ്ഞു.


ജർമ്മനിയുടെ പുതിയ ഇമിഗ്രേഷൻ നിയമമായ 'ഓപ്പർച്ച്യൂണിറ്റി കാർഡ്' ലഭിക്കുന്നവരിൽ 32 ശതമാനവും ഇന്ത്യക്കാരാണെന്നത് മലയാളികൾക്ക് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്. ലാൻസ്റ്റിറ്റ്യൂട്ട് സ്ഥാപകരായ ഖുബൈബ്, മുർഷിദ്, യാസിൻ, വാജിദ് എന്നിവർ തന്നെയാകും എംവേഴ്സിറ്റിക്ക് കീഴിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് വിദേശത്തെ പ്രമുഖ ആശുപത്രികളിലും കെയർ ഹോമുകളിലും നേരിട്ടുള്ള നിയമനം ഉറപ്പാക്കാൻ ഈ ലയനം വഴിത്തിരിവാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home