ad
Deshabhimani

ബിജെപിയും കോൺഗ്രസും ഇഡിയുമായി ചേർന്ന് *രാഷ്ട്രീയ നാടകം കളിക്കുന്നു

ഈന്തുള്ളതിൽ ബിനുവിന്റെ 25 –ാം രക്തസാക്ഷിത്വ വാർഷികദിന പൊതുസമ്മേളനം പി കെ ബിജു  ഉദ്ഘാടനം ചെയ്യുന്നു

ഈന്തുള്ളതിൽ ബിനുവിന്റെ 25 –ാം രക്തസാക്ഷിത്വ വാർഷികദിന പൊതുസമ്മേളനം പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 03, 2026, 12:24 AM | 1 min read


നാദാപുരം

ബിജെപിയും കോൺഗ്രസും ഇഡിയുമായി ചേർന്ന് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് പ്രഹസനം നടത്തുകയാണ്. കല്ലാച്ചിയിൽ ഈന്തുള്ളതിൽ ബിനുവിന്റെ 25ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​ഇടതുപക്ഷത്തിനെതിരെ കള്ള പ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണ്. എൻഡിഎ നേതാവ് തുഷാർ വെള്ളാപ്പള്ളി വി ഡി സതീശന് സ്വീകരണം നൽകുന്നു. പിണറായി വിജയനെയും വെള്ളപ്പള്ളിയെയും കുറിച്ച്‌ യുഡിഎഫ്‌ നുണപ്രചാരണം നടത്തി. ഇത് ഉപയോഗപ്പെടുത്തി ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എരോത്ത് ഫൈസൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു, ഏരിയ സെക്രട്ടറി എ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ്, എ എം റഷീദ്, വി പി കുഞ്ഞികൃഷ്ണൻ,സി എച്ച്മോഹനൻ, ടി പ്രദീപ് കുമാർ, കെ ശ്യാമള എന്നിവർ സംസാരിച്ചു. കെ പി കുമാരൻ സ്വാഗതം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home