2026 ലെ എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സ്കൂളുകളുമായി ബന്ധപ്പെട്ട് ഹാൾ ടിക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്. പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് ഹാൾ ടിക്കറ്റിനൊപ്പം അംഗീകൃത തിരിച്ചറിയൽ രേഖയും നിർബന്ധമായും കരുതണമെന്ന് പരീക്ഷാ ഭവൻ നിർദ്ദേശിച്ചു.
സ്കൂൾ അധികൃതർക്ക് പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sslcexam.kerala.gov.in വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം സ്കൂൾ കോഡ് ഉപയോഗിച്ച് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.
പരീക്ഷാ ടൈംടേബിൾ:
ജൂൺ 10: രാവിലെ 9:30 മുതൽ 11:15 വരെ ഒന്നാം ഭാഷ - പാർട്ട് 1, ഉച്ചയ്ക്ക് 1:45 മുതൽ 3:30 വരെ സോഷ്യൽ സയൻസ്.
ജൂൺ 11: രാവിലെ 9:30 മുതൽ 12:15 വരെ ഗണിതം, ഉച്ചയ്ക്ക് 1:45 മുതൽ 3:30 വരെ ഒന്നാം ഭാഷ - പാർട്ട് 2.
ജൂൺ 12: രാവിലെ 9:30 മുതൽ 11:15 വരെ കെമിസ്ട്രി.
ജൂൺ 15: രാവിലെ 9:30 മുതൽ 12:15 വരെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് 1:45 മുതൽ 3:30 വരെ ബയോളജി.
ജൂൺ 16: രാവിലെ 9:30 മുതൽ 12:15 വരെ സോഷ്യൽ സയൻസ്, ഉച്ചയ്ക്ക് 1:45 മുതൽ 3:30 വരെ ഫിസിക്സ്.
ജൂൺ 17: രാവിലെ 9:30 മുതൽ 10:45 വരെ ഇൻഫർമേഷൻ ടെക്നോളജി (IT).









0 comments