മെഡിക്കൽ കോളേജിലെ പുക: സൂക്ഷ്‌മപരിശോധന തുടരുന്നു

കോഴിക്കോട്
മെഡിക്കൽ കോളേജ് പിഎംഎസ്എസ്‌വൈ ബ്ലോക്കിൽ പുക നിറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് സൂക്ഷ്‌മ പരിശോധന തുടങ്ങി. കെട്ടിടത്തിലെ ആറുനിലകളിലെയും ഇലക്‌ട്രിക് വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. ചെറിയ പോരായ്മകൾ പോലും കണ്ടെത്തി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. പിഡബ്ല്യുഡി ഇലക്‌ട്രിക്കൽ വിഭാഗം, കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയ ഹൈറ്റ്സ്, കരാറെടുത്ത സിവിസിസി, ഓപ്പറേഷൻ തിയറ്റർ ഉപകരണങ്ങളുൾപ്പെടെ സജ്ജീകരിച്ച പ്രിൻത് വേൾഡ് കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ഇവരോടൊപ്പമുണ്ട്. ശനിയാഴ്ച തിയറ്ററുകളുള്ള ആറാം നിലയിലാണ് പരിശോധന ആരംഭിച്ചത്. ഇത് പൂർത്തിയാക്കി ചൊവ്വാഴ്ച അഞ്ചാം നിലയിൽ പരിശോധന നടന്നു. ഇതിൽ കണ്ടെത്തുന്ന ന്യൂനത പൂർണമായി പരിഹരിച്ചശേഷം മാത്രമേ ഇവിടെ പ്രവർത്തനമാരംഭിക്കുകയുള്ളു. ഇതോടൊപ്പം പ്രശ്നങ്ങൾക്കിടയാക്കിയ യഥാർഥ വസ്തുതകൾ കണ്ടെത്തുകയും ചെയ്യും.










0 comments