വികസന നിർമിതികൾ
സൂപ്പറല്ലേ കുന്നമംഗലം ഗവ. ആർട്‌സ് കോളേജ്

ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Dec 05, 2025, 01:49 AM | 1 min read
കുന്നമംഗലം
കുന്നമംഗലം നിയോജക മണ്ഡലത്തിൽ കിഫ്‌ബിയുടെ ഫണ്ട് ഉപയോഗിച്ച് നടത്തിയത് 488 കോടി രൂപയുടെ സുസ്ഥിര വികസന നിർമിതികൾ. വികസനവിരുദ്ധർ തകർക്കാൻ ശ്രമിക്കുന്ന കിഫ്ബിയുടെ പത്തുകോടി രൂപ വിനിയോഗിച്ചാണ് കുന്നമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിടം നിർമിച്ചത്. കെട്ടിടങ്ങൾ, പാലങ്ങൾ, ബൈപാസുകൾ, രാജപാതകൾ തുടങ്ങി പശ്ചാത്തല വികസന മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് കിഫ്ബിവഴി മണ്ഡലത്തിലുണ്ടായത്. ഗതാഗതം, ഊർജം, അടിസ്ഥാനസൗകര്യ വികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് പ്രധാനമായും നടത്തുന്നത്.
കിഫ്‌ബി ഫണ്ടിൽനിന്നുള്ള 25 കോടി രൂപ ചെലവഴിച്ചാണ് ആധുനികരീതിയിൽ കൂളിമാട് പാലം നിർമിച്ചത്. കളൻതോട്–കൂളിമാട് റോഡിന് 42 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. മാവൂർ - നായർകുഴി- കുന്നമംഗലം റോഡിന് - 52.2 കോടി, ആർഇസി - മലയമ്മ- കൂടത്തായി റോഡിന് - 61 കോടി, താമരശേരി - വര്യട്യാക്കിൽ - സിഡബ്ല്യുആർഡിഎം റോഡിന്- 36 കോടി, കുന്നമംഗലം ബൈപാസ് റോഡിന് - 10 കോടി, മാത്തറ - പാലാഴി - കുറ്റിക്കാട്ടൂർ റോഡിന് - 25 കോടി, അരയിടത്തുപാലം - കാരന്തൂർ റോഡിന് - 205 കോടി, ആർഇസിജിവിഎച്ച്എസ് സ്കൂൾ കെട്ടിടത്തിന് - അഞ്ച് കോടി, കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് - 3.5 കോടി, മാവൂർ ജിഎംയുപി സ്കൂൾ കെട്ടിടത്തിന് - ഒരുകോടി, മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് - 3.9 കോടി, പെരുമണ്ണ ഇ എം എസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്- 3.9 കോടി, കൊടൽ ജിയുപി സ്കൂൾ കെട്ടിടത്തിന് - ഒരുകോടിയും നൽകി.









0 comments