print edition ‘പരവതാനി’ 
വിരിച്ചവരോ മാതൃക ? രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം

Rahul Mamkootathil Sexual Assault Case
avatar
സി കെ ദിനേശ്‌

Published on Dec 05, 2025, 02:09 AM | 1 min read


തിരുവനന്തപുരം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതിന്റെ പേരിലുള്ള കോൺഗ്രസിന്റെ മേനിനടിക്കൽ പരിഹാസ്യം. തെളിവുസഹിതം അതിജീവിതകൾ പരാതിപ്പെട്ടതോടെ ഗതികേടിലായപ്പോഴാണ്‌ പുറത്താക്കിയത്‌ എന്നതാണ്‌ വാസ്തവം. എന്നാൽ, സ്‌ത്രീകളുടെ ആത്മാഭിമാനത്തിന്‌ വിലകൽപ്പിക്കാതെ, യഥേഷ്ടം വിഹരിക്കാൻ മാങ്കൂട്ടത്തിലിന്‌ അവസരം കൊടുത്തവരും സമൂഹത്തിന്റെ മുന്നിൽ കുറ്റവാളികൾതന്നെ. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല.


ക്രിമിനൽ സ്വഭാവമുണ്ടെന്ന ഉത്തമബോധ്യത്തോടെയാണ്‌ നേതാക്കൾ രാഹുലിനെ സ്ഥാനമാനങ്ങളിൽ വാഴിച്ചത്‌. യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റാക്കാനും പാലക്കാട്‌ മത്സരിപ്പിക്കാനും മുന്നിട്ടിറിങ്ങിയപ്പോൾ അതിന്റെ അപകടത്തെക്കുറിച്ച്‌ പലരും മുന്നറിയിപ്പ്‌ നൽകി. മുതിർന്ന നേതാക്കളും കോൺഗ്രസിന്റെ ഉപദേശകരായ മാധ്യമ പ്രവർത്തകരും അതിലുൾപ്പെടുന്നു. ആഗസ്ത്‌ മുതൽ കോൺഗ്രസ്‌ നേതൃത്വത്തിന്‌ രാഹുലിനെതിരായ പരാതികൾ പലവിധത്തിൽ കിട്ടിയിരുന്നു. അതിജീവിതയുടെ വെളിപ്പെടുത്തൽ വന്നശേഷം പരാതികൾ രേഖാമൂലം കെപിസിസിയിൽ എത്തി.


ഒന്പതോളം പരാതികൾ മുക്കിയതിനുപിന്നിൽ ഷാഫി പറന്പിൽ, പി സി വിഷ്ണുനാഥ്‌, എ പി അനിൽകുമാർ തുടങ്ങിയവരാണെന്ന്‌ കോൺഗ്രസ്‌ വൃത്തങ്ങൾ പറയുന്നു. യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റാകാൻ വ്യാജ ഐ ഡി കാർഡുണ്ടാക്കി വോട്ട്‌ നേടിയത്‌ നേതാക്കൾക്ക്‌ അറിയാത്തതല്ല. ഫെനി നൈനാൻ ഉൾപ്പെടെ വലിയ സംഘത്തെ ഉപയോഗിച്ചാണ്‌ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതെന്നും പുറത്തുവന്നു.


ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാതെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോ കെ സി വേണുഗോപാലിനുപോലുമോ നിലനിൽപ്പില്ല എന്നതാണ്‌ കോൺഗ്രസിലെ അവസ്ഥ. കോൺഗ്രസിലെ ഇ‍ൗ ജീർണതയാണ്‌ രാഹുൽമാങ്കൂട്ടത്തിൽ പ്രശ്‌നത്തിലും മറനീക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home