ad
Deshabhimani

എലത്തൂരില്‍ ലഹരിവസ്‌തുക്കളുമായി 2 പേർ പിടിയിൽ

a
avatar
സ്വന്തം ലേഖകൻ

Published on Jun 25, 2026, 01:53 AM | 1 min read

എലത്തൂർ

കോഴിക്കോട്‌ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് എംഡിഎംഎയും ബ്ര‍ൗണ്‍ ഷുഗറും ചില്ലറ വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. ഉണ്ണികുളം മങ്ങാട് അത്തിക്കോട് ഷംസീർ(35), കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത് പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച എലത്തൂര്‍ സ്റ്റേഷൻ സബ്‌ ഇൻസ്പെക്ടറും സംഘവും പട്രോളിങ്‌ നടത്തുന്നതിനിടെ ദേശീയപാത ബൈപാസില്‍ കോരപ്പുഴ പാലത്തിനടുത്ത് അമിതവേഗത്തില്‍ അശ്രദ്ധമായി ഓടിച്ചുവരികയായിരുന്ന യുപി രജിസ്ട്രേഷന്‍ ഥാര്‍ ജീപ്പ് പൊലീസിനെ കണ്ട് വെട്ടിച്ചുപോകാന്‍ ശ്രമിച്ചതോടെ പിന്‍തുടർന്ന്‌ പിടികൂടുകയായിരുന്നു. തുടർന്ന്‌ നടത്തിയ പരിശോധനയിൽ 30 ഗ്രാം എംഡിഎംഎയും 04.40 ഗ്രാം ബ്ര‍ൗണ്‍ ഷുഗറും മയക്കുമരുന്ന് വില്‍പ്പന നടത്തിക്കിട്ടിയ 4,10,550 രൂപയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഥാര്‍ ജീപ്പും മൂന്ന് മൊബൈല്‍ ഫോണുകളും കസ്‌റ്റഡിയിലെടുത്തു.

പ്രതികളുടെ ഫോണും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്നും എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ ആർ രഞ്ജിത്ത് പറഞ്ഞു. പിടിയിലായ ഷഫാന് വയനാട്, കോഴിക്കോട് ജില്ലകളില്‍ കേസുകളുണ്ട്. കാക്കൂര്‍ സ്റ്റേഷനില്‍ പൊതുജനശല്യത്തിനും ബാലുശേരി സ്റ്റേഷനിലും കേസുകളുണ്ടെന്നും പൊലീസ്‌ പറഞ്ഞു.

എലത്തൂര്‍ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എൻ കെ സഹല്‍, ഷാമില്‍ അമീന്‍, സീനിയര്‍ സിവിൽ പൊലീസ് ഓഫീസർ രൂപേഷ്, സിവിൽ പൊലീസ് ഓഫീസർ മധുസൂദനന്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home