ad
Deshabhimani

ബക്കാഡി ഡീൽ അനുവദിക്കില്ല; ജ്വലിച്ചു യുവജനരോഷം

s

യുഡിഎഫ് സർക്കാരിന്റെ മദ്യ അഴിമതിക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന പിഡബ്ല്യുഡി ഓഫീസ് മാർച്ച്

വെബ് ഡെസ്ക്

Published on Jun 25, 2026, 02:24 AM | 1 min read

കോഴിക്കോട്‌

മദ്യമാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിനെതിരെ ജില്ലയിൽ യുവജനരോഷം. ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിൽ നൂറുകണക്കിന്‌ യുവാക്കൾ പങ്കെടുത്ത്‌ മാനാഞ്ചിറ പിഡബ്ല്യുഡി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലാകെ മദ്യമൊഴുക്കുന്നതിനുവേണ്ടിയുള്ള നയത്തിന്റെ ഭാഗമാണ്‌ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്‌ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം. ഇത്‌ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. കർണാടകത്തിലെ സ്വകാര്യ കുത്തക മദ്യകന്പനിയെ സഹായിക്കാനുള്ള നീക്കത്തിൽനിന്ന്‌ സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ തെരുവിലിറങ്ങും. നാടിനെ കുത്തകകൾക്ക്‌ തീറെഴുതി മദ്യത്തിൽ മുക്കുന്ന സർക്കാർ അഴിമതിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുവത പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡന്റ് കെ അരുൺ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ എം നീനു, എം കെ നികേഷ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ ഷഫീഖ് സ്വാഗതവും ടി അതുൽ നന്ദിയും പറഞ്ഞു. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം ആദായ നികുതി ഓഫീസിന് മുന്നിൽ ബാരിക്കേഡ്‌ കെട്ടി പൊലീസ്‌ തടഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home